ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം ; ഹോക്കി ടീമിനോട് പ്രധാനമന്ത്രി
- Posted on August 03, 2021
- Sports
- By Abhinand Babu
- 219 Views
ഒളിമ്പിക്സ് സെമി ഫൈനലിൽ ബെൽജിയത്തിനെതിരായി ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി

ഒളിമ്പിക്സ് സെമി ഫൈനലിൽ ബെൽജിയത്തിനെതിരായി ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
'ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ടോക്യോയിൽ പുരുഷ ഹോക്കി ടീം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു അതാണ് ഏറ്റവും പ്രധാനം. അടുത്ത മത്സരത്തിനും ടീമിന് ആശംസകൾ നേരുന്നു. നമ്മുടെ കളിക്കാരിൽ ഇന്ത്യ അഭിമാനിക്കുന്നു.' എന്നാണ് മോദി ട്വിറ്റിൽ കുറിച്ചത്.
ചൊവ്വാഴ്ച നടന്ന സെമിയിൽ ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് കീഴടക്കിയത്. ഇനി ഇന്ത്യൻ ടീമിന് വെങ്കല പോരാട്ടം ബാക്കിയുണ്ട്.