പാണ്ഡ്യാ വേണ്ട ! ഇനി ഇവർ മതി! ഗാവസ്‌കർ
- Posted on July 30, 2021
- Sports
- By Abhinand Babu
- 258 Views
മോശം പ്രകടനം ഇനിയും തുടർന്നാൽ പാണ്ഡ്യക്ക് പകരം ആര്?

ആരാധകർ ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയമാണ് ഹാർദിക് പാണ്ഡ്യായുടെ മോശം പ്രകടനത്തെപ്പറ്റി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇത് വരെ ഫോം കണ്ടെത്താൻ പാന്ധ്യക്ക് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന t-20 വേൾഡ് കപ്പിൽ ഇത് തിരിച്ചടിയായെക്കും. കപിൽ ദേവിന് പകരക്കാരൻ എന്നായിരുന്നു ഹാർദിക് പാണ്ഡ്യായെ വിശേഷിപ്പിച്ചിരുന്നത്.
പരിക്ക് വില്ലൻ ആയതോടെ നീണ്ട വിശ്രമം വേണ്ടി വന്ന പാണ്ഡ്യാ തിരിച്ചു വന്നപ്പോൾ ബൗളിംഗ് നിർത്തിയിരുന്നു. എന്നാൽ ശ്രീലങ്കക്ക് എതിരെയാ പരമ്പരയിൽ ബൗളിങ്ങിലേക്ക് തിരിച്ചു വന്നെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.
മോശം പ്രകടനം ഇനിയും തുടർന്നാൽ പാണ്ഡ്യക്ക് പകരം ആര്? എന്നാ ചോദ്യത്തിന് ഒരു ഉത്തരം നൽകിയിരിക്കുകയാണ് സുനിൽ ഗാവസ്‌കർ. ഗാവസ്‌കർ രണ്ടു പേരുകൾ ആണ് പറഞ്ഞത് ദിപക് ചാഹറും ഭൂവാനേശ്വർ കുമാറും ഇരുവരും ശ്രീലങ്കക്ക് എതിരെയാ പരമ്പരയിൽ ബാറ്റിംഗിലും ബൗളിംങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു അവർക്ക് മികച്ച പരിശിലനം ലഭിച്ചാൽ ഇന്ത്യയുടെ മികച്ചാ രണ്ട് ഓൾറൗൺഡേഴ്‌സ് ആയിമാറുമെന്നാണ് ഗാവസ്‌കർ പറയുന്നത്.