മനുഷ്യരുടെ തലച്ചോറിലും ഹൃദയത്തിലും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ പെരുകുന്നു'
- Posted on October 28, 2024
- News
- By Goutham Krishna
- 85 Views
മണ്ണിലും ജലത്തിലും വായുവിലുമുള്ളതിനേക്കാള്‍ ഗുരുതരഭീഷണിയായി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അമേരിക്കയിലെ സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറും പ്രൊഫസറുമായ ബോഷ്വന്‍സിങ് പറഞ്ഞു

സി.ഡി. സുനീഷ്.
മണ്ണിലും ജലത്തിലും വായുവിലുമുള്ളതിനേക്കാള്‍ ഗുരുതരഭീഷണിയായി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അമേരിക്കയിലെ സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറും പ്രൊഫസറുമായ ബോഷ്വന്‍സിങ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളായ മൈക്രോ പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തിന് കാരണമാകുന്നുണ്ട്. ഇവ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യശരീരത്തില്‍ എത്തും. വൃക്ക, കരള്‍ എന്നിവയില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ അളവില്‍ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാമേറെ സുരക്ഷിതമെന്ന് കരുതുന്ന ശിശുക്കളുടെ ഫീഡിങ് ബോട്ടിലുകളില്‍ വരെ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കുടിവെള്ളക്കുപ്പി, പാര്‍സല്‍ ഭക്ഷണം കൊണ്ടുവരുന്ന പ്ലാസറ്റിക് കണ്ടെയ്‌നര്‍ എന്നിവയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെയധികമാണ്.
. ഹൃദയത്തില്‍ നിന്ന് മസ്തികത്തിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകളില്‍ വരെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട് എന്നത് ഏറെ ആശങ്കാജനകമാണ്. സാധ്യതയെ വര്‍ധിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ മറവി രോഗങ്ങള്‍ക്കും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ കാരണമാകുന്നു. മൈക്രോ പ്ലാസ്റ്റിക്കുണ്ടാക്കുന്ന അപകടഭീഷണികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ബോഷ്വന്‍സിങ്ങിന്റെയും സംഘത്തിന്റെയും ലേഖനം ‘നേച്ചർ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഫൈറ്റോ ടെക്‌നോളജി സഹായകമാകും എന്ന പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സമ്മേളനം സമാപിച്ചത്. സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് മുഖ്യാതിഥിയായി. എം.ഐ.ടി. പ്രൊഫസര്‍ ഡോ. ഓം പര്‍കാശ് ധാംകര്‍, ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. ലിസ് റൈലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 19 രാജ്യങ്ങളില്‍ നിന്നായി 250-ഓളം പേരാണ് പങ്കെടുത്തത്. നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.