കെ.രാഘവൻമാസ്റ്റർ പുരസ്കാരം പി.ജയചന്ദ്രന് സമ്മാനിച്ചു.

  • Posted on December 02, 2022
  • News
  • By Fazna
  • 52 Views

കെ.പി.എ.സി രൂപം നല്കിയ കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ്റെ സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2022 ലെ പുരസ്കാരം മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ നിറസാന്നിധ്യമായ പി.ജയചന്ദ്രന് സമ്മാനിച്ചു. പി.ജയചന്ദ്രൻ, കുടുംബത്തോടൊപ്പം  ബാല്യകൗമാരങ്ങൾ ചെലവഴിച്ച ഇരിങ്ങാലക്കുടയിൽ, ടൗൺഹാളിലെപ്രൗഢമായ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പുരസ്കാര സമർപ്പണചടങ്ങ്. പി.ജയചന്ദ്രൻ്റെ സഹപാഠികൂടിയായ സച്ചിദാനന്ദൻ ഉദ്ഘാടനവും പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡണ്ട് ഗായകൻ വി.ടി.മുരളി അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎംഎ പൊന്നാടയണിച്ചു. വേണുജി ആദരപത്രം സമർപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ടി.വി.ബാലൻ ആ മുഖഭാഷണവുംകേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണവും നടത്തി.അനിൽമാരാത്ത് ആദരപത്രം വായിച്ചു. സി.എസ്.മീനാക്ഷി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. അശോകൻ ചരുവിൽ, ജയരാജ് വാര്യർ, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി, സാവിത്രി ലക്ഷമൺ, സദനം കൃഷ്ണൻകുട്ടി ആശാൻ, കെ.ശ്രീകുമാർ, ഡോ. പ്രശാന്ത് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. പി. ജയചന്ദ്രൻ മറുപടി പ്രസംഗം നടത്തി. തൃശൂർ കൃഷ്ണകുമാർ വേദിയുണർത്തി. സ്വാഗതസംഘം ചെയർമാൻ അഡ്വ.രാജേഷ് തമ്പാൻ സ്വാഗതവും കൺവീനർ വി.എസ്.വസന്തൻ നന്ദിയും പറഞ്ഞു. സംഗീത വിരുന്നിൽ കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച ഉമ്മാച്ചുവിലെ പ്രസിദ്ധമായ ഏകാന്തപഥികൻ ഞാൻ എന്ന ഗാനം പി.ജയചന്ദ്രൻ ആലപിച്ചപ്പോൾ സദസ് കരഘോഷം മുഴക്കി. ഇരിങ്ങാലക്കുടയിലെ പാട്ടുകാരുടെ സംഗീതാർച്ചനയും നടന്നു.ഗുരുനാഥനായ ബാലസാഹിത്യകാരൻ കെ.വി.രാമനാഥൻ മാസ്റ്ററെ സന്ദർശിച്ച് അനുഗ്രഹം സ്വീകരിച്ചാണ് പി.ജയചന്ദ്രൻ ചടങ്ങിനെത്തിയത്. ഫൗണ്ടേഷൻ ഭാരവാഹികളായ വി.ടി.മുരളി, അനിൽ മാരാത്ത്, സി.എസ്.മീനാക്ഷി, വി.എസ്.വസന്തൻ എന്നിവർ കെ.വി.രാമനാഥൻ മാസ്റ്ററെയും മുൻ എം.എൽ.എ മീനാക്ഷിതമ്പാനെയും പുരസ്കാരസമർപ്പണ ചടങ്ങിന് മുമ്പ് സന്ദർശിച്ചു. രാമനാഥൻ മാസ്റ്ററെ സന്ദർശിക്കാൻ സ്വാഗതസംഘം ചെയർമാൻ അഡ്വ.രാജേഷ് തമ്പാനുമുണ്ടായിരുന്നു. 50,000 രൂപയും ശില്പവും ആദരപത്രവുമാണ് പുരസ്കാരം.ശ്രീകുമാരൻ തമ്പിയും വിദ്യാധരൻമാസ്റ്ററുമാണ് മുൻപുരസ്കാര ജേതാക്കൾ. പ്രസിദ്ധ അവതാരകൻ ജോസ് മമ്മിണിശ്ശേരിയും കഥാകൃത്ത് റഷീദ് കാറളവും പുരസ്കാര സമർപ്പണ ചടങ്ങിൻ്റെയും സംഗീത വിരുന്നിൻ്റേയും ഏകോപനം നിർവ്വഹിച്ചു.



Author
Citizen Journalist

Fazna

No description...

You May Also Like