രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.
- Posted on December 29, 2020
- Sports
- By Naziya K N
- 265 Views
ഓസ്‌ട്രേലിയൻ നിരയിൽ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത് 45 റൺസ് നേടിയ കാമറോൺ ഗ്രീനും 40 റൺസ് നേടിയ മാത്യു വേഡും ആയിരുന്നു.

ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം.രണ്ടാം ഇന്നിങ്സിലെ 70 റൺസിന്റെ വിജയലക്ഷ്യം 35 റൺസ് നേടിയ ശുഭ് മാൻ ഗില്ലിന്റെയും 27 റൺസ് നേടിയ ക്യാപ്റ്റൻ അജിൻഗ്യ രഹാനയുടെയും മികവിൽ ഇന്ത്യ മറികടന്നു.നാലാം ദിനത്തിൽ നേരത്തെ 133/6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 67 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്‌ടമായി .ഓസ്‌ട്രേലിയൻ നിരയിൽ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത് 45 റൺസ് നേടിയ കാമറോൺ ഗ്രീനും 40 റൺസ് നേടിയ മാത്യു വേഡും ആയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും രവിവാർ അശ്വിൻ ,രവീന്ദ്ര ജഡേജ ,ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.നേരത്തെ ആദ്യ ഇന്നിങ്സിൽ 112 റൺസ് നേടിയ ക്യാപ്റ്റൻ അജിൻഗ്യ രഹാനെയുടെ മികവിലാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സ്വന്തമാക്കാൻ കഴിഞ്ഞത്.57 റൺസ് രവീന്ദ്ര ജഡേജ നേടി.മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യ.
കടപ്പാട്-ക്രികേരള.