സ്വർണ്ണം തട്ടിയെടുത്ത കേസ്സിൽ വനിത എ. എസ്. ഐ യെ അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലം: ഒറ്റപ്പാലം, പഴയന്നൂർ സ്വദേശികളിൽ നിന്നും 93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ വനിത എഎസ്ഐ അറസ്റ്റിൽ. ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ. ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തില്‍ നിന്നാണ് ആര്യശ്രീ സ്വര്‍ണവും പണവും തട്ടിയെടുത്തത്.
സ്വന്തം ലേഖകൻ.
