ലോക ബാഡ്മിന്റൺ ചരിത്രത്തിൽ ഇടം പിടിച്ച് ഇന്ത്യക്കാരി

 നേട്ടങ്ങൾ കയ്യെത്തിപ്പിടിച്ച് കൗമാരക്കാരിയായ തസ്‌നിം മിര്‍

ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടി. ലോക ബാഡ്മിന്റൺ ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്ത് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഗുജറാത്തി ആയ തസ്‌നിം മിർ.

കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പിലെ പോഡിയം ഫിനിഷുമായി ശ്രീകാന്ത് കിഡംബിയുടെയും ലക്ഷ്യ സെന്നിന്റെയും ക്യാപ്പിംഗിന്റെ തൊട്ടുപിന്നാലെയാണ്‌ തസ്‌നിം മിർ പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആയി കിരീടമണിഞ്ഞിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറക്കിയ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) അണ്ടർ-19 റാങ്കിംഗ് പ്രകാരം തസ്നിമിന് 10,810 പോയിന്റാണുള്ളത്. എന്നാൽ സീനിയർ വിഭാഗത്തിൽ ഗ്രേഡ് നേടാൻ ആഗ്രഹിക്കുന്ന 16 വയസ്സുകാരിയെ  സംബന്ധിച്ചിടത്തോളം ഈ റാങ്കിംഗ് സന്തോഷകരമായിരുന്നു.

ബള്‍ഗേറിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലാണ് തസ്‌നിം കിരീടം നേടിയത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ പി.വി.സിന്ധുവിന് പോലും കൈ വരിക്കാൻ കഴിയാത്ത നേട്ടമാണ് 16കാരിയായ തസ്‌നിം നേടിയിരിക്കുന്നത്. 

പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ നിന്നാണ് തസ്‌നിം പരിശീലനം ആരംഭിച്ചത്. ഇന്‍ഡൊനീഷ്യന്‍ പരിശീലകനായ എഡ്വിന്‍ ഐറിയാവാവാനിന്റെ കീഴിലാണ് തസ്‌നിം ഇപ്പോൾ പരിശീലനം നടത്തുന്നത്.

ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ തയാറായി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like