വിരുദ്ധാഹാരങ്ങൾ; ആയുർവേദത്തിന് പറയാനുള്ളത് - ഭാഗം രണ്ട്

സ്വാഭാവിക രീതിയിലെ ദഹനം, വളർച്ച, മരണം ഇവ തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതും അതുകൊണ്ട് തന്നെ അതിന് കാരണമായ കഴിക്കുന്ന ആഹാരവും, അതിന്റെ ദഹന പ്രക്രിയയും അതുമൂലമുണ്ടാകുന്ന ജൈവീക രാസപരിണാമങ്ങളും  മനുഷ്യൻ എന്ന നിലയിൽ അവബോധത്തോടെ അറിഞ്ഞിരിക്കേണ്ടതാണ്.

ഇപ്പോൾ ഒരു വാദം ഉയർന്നു കേൾക്കുന്നത്‌  വിരുദ്ധാഹാരങ്ങൾ എന്നൊരു ആശയത്തിൽ കഴമ്പില്ലെന്നും അതിൽ മനുഷ്യൻ എന്ന ഭൗതിക ജീവിയുടെ നിലനിൽപ്പിന് യാതൊരു പങ്കുമില്ല എന്നതാണ്.

മനുഷ്യൻ ഭൗതിക ജീവിയാണെന്നും പ്രപഞ്ചമെന്ന വൈഡ് സ്പെക്ട്രത്തിൽ വലിയ പ്രാധാന്യമൊന്നുമില്ലെന്നും വാദിച്ചു കേട്ടിട്ടുണ്ട്. എന്നാൽ അവന്റെ നിലനിൽപ്പ് വെറും ഭൗതികമല്ലെന്നാണ് എന്റെ പക്ഷം. മറ്റുള്ള ജീവജാലങ്ങളിൽ നിന്നും അവന് ഒട്ടനവധി വ്യത്യസ്ഥതലങ്ങൾ ഉണ്ട് എന്നതെല്ലാം അവനവന്റെ പരീക്ഷണാത്മക സ്വീകാര്യത പോലെയാവും.

രോഗത്തിനും ആരോഗ്യത്തിനും പല കാരണങ്ങൾ ആയുർവേദം പറയുന്നതിൽ ആഹാരം ഒരു കാരണമാണ്.

പഞ്ചഭൂതമയമാണ്  ദ്രവ്യങ്ങളെല്ലാം എന്നത് ഒരു കാലഹരണപ്പെട്ട തത്വം മാത്രമായി ഒതുങ്ങാതെ അതൊരു  സാർവത്രിക നിയമം ആയിത്തന്നെ നിലനിൽക്കുന്നത് ഈ സിദ്ധാന്തങ്ങൾ പ്രയോഗികതലത്തിൽ കാലത്തിനെ അതിജീവിച്ചിപ്പോഴും ബാധകമാകുന്നു എന്നതുകൊണ്ടാണ്. 

പ്രപഞ്ചം എന്നത് ഭൂമി,അഗ്നി,ജലം, വായു, ആകാശം എന്ന തത്വങ്ങളിൽ അധിഷ്ഠിതം എന്നത് തർക്കമില്ലാത്ത വസ്തുത ആണല്ലോ. ഇത് ഘടനാപരമാണെന്നതുകൊണ്ടാണ് പ്രകൃതിയും മനുഷ്യനും അടിസ്ഥാനപരമായൊരു പാരസ്പര്യത വന്നുചേർന്നത്.അതായത്‌ മനുഷ്യന്റെ നിർമ്മിതി ഇതേ ഘടകങ്ങൾക്കൊണ്ടാണ് എന്നത് സാരം.

മനുഷ്യന്റെ, പക്ഷിമൃഗാദികളുടെ,വൃക്ഷലതാദികളു ടെ ശരീരം സദാ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാതുക്കളെ അനുകൂലമാക്കികൊണ്ടാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തെ നിലനിർത്തുന്നത്. 

അങ്ങനെയെങ്കിൽ കഴിക്കുന്ന ആഹാരത്തെകുറിച്ച് മനുഷ്യന്റെ ആരോഗ്യപൂർണ്ണമായ നിലനിൽപ്പിനെ വിശദീകരിക്കുന്ന ശാസ്ത്രമായതിനാൽ ആയുർവേദ ആചാര്യന്മാർ പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് പ്രാധാന്യത്തോടെ കാണുന്നു.

സ്വാഭാവിക രീതിയിലെ ദഹനം, വളർച്ച, മരണം ഇവ തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതും അതുകൊണ്ട് തന്നെ അതിന് കാരണമായ കഴിക്കുന്ന ആഹാരവും, അതിന്റെ ദഹന പ്രക്രിയയും അതുമൂലമുണ്ടാകുന്ന ജൈവീക രാസപരിണാമങ്ങളും  മനുഷ്യൻ എന്ന നിലയിൽ അവബോധത്തോടെ അറിഞ്ഞിരിക്കേണ്ടതാണ്.

ഉപാപചയ പ്രവർത്തനങ്ങൾ എന്ന് പറയുന്നതിനെ നിങ്ങൾക്ക് മനസ്സിലാവുന്ന,കേട്ടു പഴകിയ  വാക്ക് ""metabolism "" എന്നതാണ്.അതുതന്നെയാണ് തൊട്ടു മേൽപ്പറഞ്ഞിരിക്കുന്നത്.

അതേപോലെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും തത്തുല്യമായ ഈ പ്രാപഞ്ചിക ഘടകങ്ങളിൽ അധിഷ്ഠിതമാണെന്ന് ആയുർവേദം പറയുന്നു.

ഈ തത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ വ്യത്യസ്ത രൂപഭാവങ്ങളിലേക്കും സ്വഭാവങ്ങളിലേക്കും  വഴിതെളിക്കുന്നു.

വിരുദ്ധാഹാരങ്ങൾ; ആയുർവേദത്തിന് പറയാനുള്ളത് - ഭാഗം ഒന്ന്

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like