മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാൻ ജീവനോടെ കുഴിയില്‍ കിടന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം

ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട് മൂന്നാം നാള്‍ താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പാസ്റ്റര്‍ പറഞ്ഞിരുന്നു

യേശുവിനെ പോലെ താനും മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ കുഴിയില്‍ കിടന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.

22 വയസുകാരനായ ജെയിംസ് സക്കാറയാണ് മരണത്തിന് കീഴടങ്ങിയത്. കൈകാലുകള്‍ ബന്ധിച്ച് വിശ്വാസികളെ സാക്ഷിയാക്കി ഇയാള്‍ കുഴിയില്‍ ഇറങ്ങി കിടക്കുകയായിരുന്നു.

ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട് മൂന്നാം നാള്‍ താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പാസ്റ്റര്‍ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് മൂന്നാം ദിവസം വിശ്വാസികള്‍ മണ്ണ് മാറ്റിയപ്പോഴാണ് പാസ്റ്ററിനെ മരിച്ച നിലയിൽ കണ്ടത്.

ഇതിനു ശേഷമായിരുന്നു പോലീസില്‍ വിവരം അറിയിച്ചത്. മണ്ണിട്ട് മൂടാന്‍ സഹായിച്ച മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാളെ അറസ്റ്റു ചെയ്തു. മറ്റ് രണ്ടു പേര്‍ ഒളിവിലാണ്.

കേരളത്തിലും ഫുഡ് ഫോറസ്റ്റ് തളിരിടുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like