ലൈഫ് പദ്ധതിയുടെ പണം മുക്കി മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

തട്ടിയെടുത്തത് ലൈഫ് പദ്ധതിയ്ക്ക് അനുവദിച്ച 67 ലക്ഷം രൂപ

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ തുക വിതരണത്തിൽ വൻ ക്രമക്കേടുകൾ. കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗുണഭോക്താക്കൾക്ക് നൽകാതെ തട്ടിയെടുത്തത് 67 ലക്ഷം രൂപയാണ്.

അഴിമതി തെളിയിക്കുന്ന സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ റിപ്പോർട്ട് പുറത്തായി. ഉദ്യോഗസ്ഥനെതിരായ നടപടി വകുപ്പ് തലത്തിൽ ഒതുങ്ങുകയും ചെയ്തു.

കോട്ടയത്ത് ഈരാറ്റുപേട്ട ബ്ലോക്കിലുൾപ്പെടുന്ന മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ ജോർജാണ് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട തുക അപഹരിച്ചത്.

ജനറൽ വിഭാഗത്തിൽ ഇന്ന് കൂടി ഹാജരായില്ലെങ്കിൽ ധി തുക 4 ലക്ഷം രൂപയാണ്. എന്നാൽ, നിർവഹണ ഉദ്യോഗസ്ഥനായ ജോൺസൺ നൽകിയത് 4,40,000 മുതൽ 5,80,000 രൂപ വരെ.

ഈ തുക നൽകിയത് ലൈഫ് ഗുണഭോക്താക്കൾ അല്ലാത്തവർക്കാണ്. പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ പാസ് ബുക്കും എടിഎം കാർഡും കൈക്കലാക്കി ഉദ്യോഗസ്ഥൻ തന്നെ തുക പിൻവലിക്കുകയായിരുന്നു.

സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ പരിശോധനയിൽ 2018 മുതൽ 21 വരെയുള്ള പദ്ധതി രേഖകൾ ജോൺസൺ ഹാജരാക്കിയിരുന്നില്ല. പ്രളയത്തിൽ വെള്ളം കയറി ഫയലുകൾ നശിച്ചെന്നാണ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം.

എന്നാൽ, അതേ കെട്ടിടത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയരുടെ സെക്ഷനിലുള്ള 60 ശതമാനം ഫയലുകളും ഓഡിറ്റിനു ഹാജരാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like