ഐഒസി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ തുക വര്‍ധിപ്പിച്ചു

കെഎസ്ആര്‍ടിസി ഇന്ധനം പുറത്തു നിന്ന് വാങ്ങും

ഒസി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി പുറത്ത് നിന്ന് ഇന്ധനം വാങ്ങും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുറത്തുനിന്ന് ഇന്ധനം വാങ്ങാന്‍ തീരുമാനം ആയത്. 

ഇന്നലെയാണ് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുത്തനെ കൂട്ടിയത്. കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്ചയിച്ചു. പുതിയ നിരക്ക്പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. 

പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡീസല്‍ വിലകുറക്കുന്നതായി പുറത്തു നിന്ന് ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

ബംഗളൂരുവിലെ റിങ് റോഡിന് അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നൽകും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like