വയനാട്ടിൽ കടുവാ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
- Posted on January 24, 2025
- News
- By Goutham Krishna
- 29 Views

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.
മക്കൾ അനീഷ (26) അജീഷ് (28 ).
വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന വയനാട്ടിൽ ശാശ്വതമായ പരിഹാരം ഇനിയും ഉണ്ടാകാത്തത് കടുത്ത പ്രതിഷേധമുയർത്തുന്നുണ്ട്.
സി.ഡി. സുനീഷ്.