പുരാണകഥയിലെ കുചേലനായി ജയറാം!

ചിത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള കലാകാരന്മാരും ഒന്നിച്ചിട്ടുണ്ട്.

കൃഷ്‍ണ-കുചേല കഥ പറയുന്ന സംസ്‍കൃത ചിത്രം ‘നമോ’യിൽ ജയറാം കുചേലനായി  എത്തുന്നു. ജയറാമിന്‍റെ പ്രകടനം മാസ്‍മരികമായി തോന്നിയെന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ട് തെലുങ്ക് താരം ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. കുചേലനായി മാറിയ ജയറാമിന്റെ മേക്കോവറിനേയും താരം പ്രശംസിച്ചു. 20 കിലോ ശരീരഭാരമാണ് ജയറാം കഥാപാത്രത്തിനു വേണ്ടി കുറച്ചത്. ചിത്രത്തിലെ കുചേലവേഷം പുരസ്‍കാരങ്ങള്‍ നേടിക്കൊടുക്കുമെന്നും ചിരഞ്ജീവി ആശംസിച്ചു. 

വിജീഷ് മണിയാണ് പുരാണകഥയെ ആസ്പദമാക്കി ‘നമോ’ സംവിധാനം ചെയ്‍തിരിക്കുന്നത്. യു പ്രസന്നകുമാർ, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള കലാകാരന്മാര്‍ ഒന്നിച്ചിട്ടുണ്ട്. എസ് ലോകനാഥനാണ് ഛായാഗ്രഹണം. ബി ലെനിന്‍ എഡിറ്റിംഗും അനൂപ് ജലോട്ട സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.സൻകാർ ദേശായി, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മമനയൻ, പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കന്നു. ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സാമ്പാറിന്റെ ചരിത്രം അറിയുമോ ?

Author
Sub-Editor

Sabira Muhammed

No description...

You May Also Like