അടിയന്തര വായ്പ; ‘ഐഎംഎഫ് മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറെന്ന് ശ്രീലങ്ക

നിലവിൽ മറ്റ് വഴികൾ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകൾ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്

ടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ.

മുൻപും ഐഎംഎഫ് ഇത്തരം വ്യവസ്ഥകൾ ശ്രീലങ്കയ്ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ അംഗീകരിക്കാൻ ശ്രീലങ്ക തയാറായിരുന്നില്ല. നിലവിൽ മറ്റ് വഴികൾ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകൾ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്. ഐഎംഎഫിന്റെ പ്രതിനിധി സംഘം കൊളംബോയിൽ എത്തിയിട്ടുണ്ട്.

ശ്രീലങ്കയിലെ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കാനാണ് ശ്രീലങ്കൻ റെയിൽവേയുടെ നീക്കം.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.

2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like