ഗവർണർക്ക് സ്ഥിരം ഫോട്ടോഗ്രാഫറെ നിയമിച്ചു; നിയമനം പ്രത്യേക തസ്തിക സൃഷ്ടിച്ച്
- Posted on February 17, 2022
- News
- By NAYANA VINEETH
- 140 Views
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്

രാജ് ഭവനിൽ വീണ്ടും നിയമനം. ഗവർണറുടെ ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം ഏർപ്പെടുത്തി. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്. ഗവർണറുടെ ശുപാർശ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു.
ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎ ആയി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചു.
മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം