കെ പി സി സിയുടെ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ കെപിസിസിയുടെ പുതിയ റേഡിയോ ചാനലായ 'ജയ് ഹോ' പ്രക്ഷേപണം ആരംഭിച്ചു.

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ കെപിസിസിയുടെ പുതിയ റേഡിയോ ചാനലായ 'ജയ് ഹോ' പ്രക്ഷേപണം ആരംഭിച്ചു.
ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണ് റേഡിയോ സ്വിച്ച് ഓണ്‍ ചെയ്തത്.കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലാണ് പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചതും പ്രഖ്യാപനം നടത്തിയതും.
വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന റേഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയില്‍ അതിഥികളായും അവതാരകരായും കോണ്‍ഗ്രസ് നേതാക്കളും എത്തും. നിലവില്‍ ഇരുപതോളം റേഡിയോ ജോക്കികളുമായി കൊച്ചി കേന്ദ്രീകരിച്ചാണ് 'ജയ് ഹോ' റേഡിയോ ചാനലിന്‍റെ പ്രവര്‍ത്തനം.
പരിപാടികളുടെ ദൃശ്യ രൂപം സാമൂഹിക മാധ്യമങ്ങളില്‍ ഉടന്‍ ലഭ്യമാക്കും. ലോകമെമ്ബാടുമുള്ള പാര്‍ട്ടി അനുഭാവികളേയും അതിനപ്പുറമുള്ള ആളുകളേയും ഉള്‍പ്പെടുത്തി റേഡിയോ ക്ലബുകള്‍ രൂപീകരിച്ച് 'ജയ് ഹോ'യുടേയും കോണ്‍ഗ്രസിന്‍റെയും ശക്തമായ ശൃഖല രൂപീകരിക്കും.