ഇപ്പോഴത്തെ സാമൂഹിക-പാരിസ്ഥിതിക പശ്ചാത്തലത്തിൽനമുക്കെങ്ങനെ അതിജീവിക്കാം

നമുക്കുണ്ടാവുന്ന ആരോഗ്യമില്ലായ്‌മയേയും പകർച്ച  രോഗങ്ങളെയും കുറിച്ച് അറിവ് പകർന്നുതന്ന പൂർവ്വികർക്ക് അവരുടെ ദൂരക്കാഴ്ചയിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലും കാലത്തിലുമാണ് നാമിപ്പോൾ വന്നെത്തിനിൽക്കുന്നത്. 

ഇപ്പോഴത്തെ സാമൂഹിക-പാരിസ്ഥിതിക  പശ്ചാത്തലത്തിൽ ഇവിടെ നമുക്കെങ്ങനെ അതിജീവിക്കാം എന്ന്‌ നാമോരുരുത്തരും  ചിന്തിക്കേണ്ടതായുണ്ട്.  അപ്പോൾ പരിസ്ഥിതി നമ്മുടെ എല്ലാം തന്നെ വ്യക്തിയുടെയും പിന്നെ ദേശത്തിന്റെയും പൊതു ആരോഗ്യവുമായി ഏറ്റവും ബന്ധപ്പെട്ടതാണ്. ഇവിടെ അലോപ്പതിയും വാക്‌സിൻ കമ്പനികളും അവരെ ഭരിക്കുന്ന വേറെ ആരൊക്കെയോ കൂടി  ചേർന്ന്  അവതാളത്തിലാക്കിയ നമ്മുടെ ആരോഗ്യ സംസ്ക്കാരത്തിൽ രാഷ്ട്രീയ മത താല്പര്യങ്ങളും കൂടി കക്ഷി ചേർന്നപ്പോൾ  ഇന്നത്തെ ആർജ്ജവമില്ലാത്ത സ്വയം ചിന്താശേഷിയില്ലാത്ത ഒരു ജനതയായി മാറി നാം. ആയുർവേദവൈദ്യ സമൂഹത്തിന് ചാരകാചാര്യൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വായു, വെള്ളം, ദേശം (മണ്ണ് ),കാലം ഇവയുടെ പ്രാധാന്യത്തെക്കുറിച്ചും, ഇവയുടെ സ്വഭാവിക വ്യവസ്ഥിതികൾ ദുഷിച്ചാൽ   നമുക്കുണ്ടാവുന്ന ആരോഗ്യമില്ലായ്‌മയേയും പകർച്ച  രോഗങ്ങളെയും കുറിച്ച് അറിവ് പകർന്നുവെക്കുമ്പോൾ,  അവരുടെ ദൂരക്കാഴ്ചയിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലും കാലത്തിലുമാണ് നാമിപ്പോൾ വന്നെത്തിനിൽക്കുന്നത്. 

ഈ ദൂഷ്യത്തിനു ഏറ്റവും കാരണം പ്രധാനമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ തന്നെയാണെന്ന് നമുക്കറിയാം. . പല വിധത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള വിഷവാതകങ്ങൾ, ആചാരങ്ങളെ വികൃതമാക്കിയപ്പോൾ തൃശ്ശൂരൊക്കെ നടക്കുന്നതുപോലെയുള്ള വെടിക്കെട്ടുകളിലെ വിഷവാതകങ്ങൾ,  കൂടാതെ വഴിയോരത്തു കുമിഞ്ഞു കൂടുന്ന  മാലിന്യകൂമ്പാരങ്ങളും.അതിൽ നിന്നും വമിക്കുന്ന ഇതേപോലെ ഒരു പ്രദേശത്തെ മുഴുവൻ  ആരോഗ്യത്തെ ഹനിക്കുന്ന വിഷലിപ്തമായവയെല്ലാം  അന്തരീക്ഷത്തിൽ  കലരുന്നു. തുടർന്ന് വായുവിലേക്കും.നമ്മുടെ ശരീരത്തിലേക്കും പിന്നീടത്  മാരകരോഗങ്ങളിലേക്കും .  എന്നിട്ട് ആ  രോഗങ്ങൾ മാറ്റാൻ ആധുനിക സാമൂഹ്യ സാമ്പത്തിക  വ്യവസ്ഥിതിയുടെ ഭാഗമായി ഇവിടെ നടപ്പാക്കുന്ന, അടിച്ചേൽപ്പിച്ച  ചികിത്സ പദ്ധതികൾ, അതിലൂടെ വീണ്ടും അനാരോഗ്യത്തിലേക്കു നയിക്കപ്പെടുന്ന നമ്മളും.  

ഇങ്ങനെ വായുവിൽ പടരുന്ന മാലിന്യങ്ങളിലെ ആരോഗ്യത്തെ ഹനിക്കുന്ന എല്ലാത്തിനെയും  നീക്കം  ചെയ്ത് ശുദ്ധിയാക്കി  നമ്മളെയും  പരിസ്ഥിതിയെയും പൂർണ്ണമായും  സംരക്ഷിച്ചിരുന്നത് മഹാവനങ്ങളായിരുന്നു. ഇവയൊക്കെ പുനസൃഷ്ടിക്കാൻ വമ്പൻ നിർമ്മാണശാലകളിലെ രാസവസ്തുക്കൾ പുറത്തേക്ക് കളയുന്നതിനു മുൻപ് ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ ആവശ്യമാണ്. ഒരു സ്വാഭാവിക വനം  തന്നെ  സുഗതകുമാരി ടീച്ചറുടെ പ്രയത്നഫലമായി  സൃഷ്ടിച്ചെടുത്തതുപോലെ ഇനിയും വനങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളും നിർമിക്കേണ്ടതുണ്ട്. ഇതെല്ലാമാണ് യഥാർത്ഥത്തിൽ നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ.

കപ്പയിലെ ആരോഗ്യം

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like