കലിപ്പിച്ച് റഷ്യ ; ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി
പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടി കളുടെ ഭാഗമായാണ് റഷ്യയുടെ തീരുമാനം

ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് റഷ്യ .പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടി കളുടെ ഭാഗമായാണ് റഷ്യയുടെ തീരുമാനം.
യുഎസും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ഇത് ബാധിക്കും മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉല്പന്നങ്ങള് എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം.
യുഎസും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക. റ ഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും