കോവിഡ് വാക്‌സിനായുള്ള രജിസ്‌ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി ..

മോഡേൺ മെഡിസിൻ,ആയുഷ്,ഹോമിയോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥിരം ,താത്കാലിക ജീവനക്കാരെയും വാക്‌സിൻ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനായുള്ള ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ  പൂർത്തിയാകാറായി എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സർക്കാർ,സ്വകാര്യ മേഘലകളിലുള്ള  എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകും.ഇതിനായി സ്വകാര്യ മേഖല  81 ശതമാനവും   സർക്കാർ  മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്  പൂർത്തിയാക്കിയിട്ടുണ്ട്.

തിരുവനന്തപുരം,പാലക്കാട്,ഇടുക്കി,കണ്ണൂർ ,മലപ്പുറം ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർ രജിസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ടെന്നും  ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ എത്രയും വേഗം രജിസ്‌ട്രേഷൻ ചെയ്യണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

മോഡേൺ മെഡിസിൻ,ആയുഷ്,ഹോമിയോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥിരം ,താത്കാലിക ജീവനക്കാരെയും വാക്‌സിൻ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തും.27000 ആശാ പ്രവർത്തകരെയും ,മെഡിക്കൽ,ഡെന്റൽ,നഴ്‌സിംഗ് ,പാരാ മെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കടപ്പാട്:ദി ഇന്ത്യൻ എക്സ്പ്രെസ്സ് മലയാളം

കോവിഡിന് അവസാനം, ഇനി തുടങ്ങാം പുതിയ ഒരു ജീവിതം...

 https://www.enmalayalam.com/news/iS0kxPVA

Author
No Image

Naziya K N

No description...

You May Also Like