ദൂരെയുള്ള ഗ്രഹത്തിൽ നിന്നും റേഡിയോ സിഗ്നലുകൾ ലഭിച്ചിരിക്കുന്നു..അന്യഗ്രഹ ജീവികൾ സത്യമോ അതോ മിഥ്യയോ??

സയന്റിഫിക് ജേർണൽ,അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക് എന്നിവയിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഹിരകാശത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള കാര്യങ്ങൾ ഇപ്പോളും നിഗൂഢമാണ്. എന്നാൽ ഇതിനെ കുറിച്ചറിയാൻ എല്ലാവർക്കും ഒരുപാട് കൗതുകവുമുണ്ട്.ഞമ്മളുടെ ഭൂമിയിൽ നിന്നും ഒരുപാട് അകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹത്തിൽ നിന്നുമുള്ള സിഗ്നലിനെ കുറിച്ചാണ് ഇപ്പോൾ ശാസ്ത്ര ലോകം ചർച്ച ചെയ്യുന്നത്.ഭൂമിയിൽ നിന്നും 51പ്രകാശാവർഷം അകലെ സ്ഥിതിചെയ്യുന്ന തൗ ബൂട്ടി എന്ന  ഗാലക്സിയിലെ  ഒരു ഗ്രഹത്തിൽ  നിന്നുമാണ് സിഗ്നൽഡ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്‌.ഈ ഗാലക്സിയിൽ ഒരു ഇരട്ട നക്ഷത്രവും എക്‌സോപ്ലാനറ്റും ഉണ്ട്.

ജേക്ക് ടർണർ,ഫിലിപ്പേ സാർക്ക, ജീൻ മത്തിയാസ്, ഗ്രേയ്സ് മെയർ എന്നിവരടങ്ങുന്ന ന്യൂയോർക്കിലെ കോർനൽ സർവകലാശാലയിലെ റിസേർച് സംഗത്തിനാണ് സിഗ്നലുകൾ ലഭിച്ചത്.സയന്റിഫിക് ജേർണൽ,അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക് എന്നിവയിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നന്നായി നിരീക്ഷിച്ചതിനു ശേഷം ഈ സംഭവം സത്യമാണെന്നു തെളിഞ്ഞാൽ അന്യഗ്രഹജീവികളെ കുറിച്ചുള്ള പഠനത്തിന് ഈ കണ്ടുപിടുത്തം ഒരു വഴികാട്ടിയാകുമെന്ന് ജേക്ക് ടർണർ പറഞ്ഞു.

കടപ്പാട് -കേരള കൗമുദി ദിനപ്പത്രം.


നക്ഷത്ര സമൂഹത്തിൽ ജീവന്റെ സാന്നിദ്ധ്യം ?

https://www.enmalayalam.com/news/q1KmfeVP

Author
No Image

Naziya K N

No description...

You May Also Like