പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി
- Posted on October 18, 2024
- News
- By Goutham Krishna
- 173 Views

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (2024-25) ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷകള്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ ഒക്ടോബര്‍ 31 നകം ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍.