മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും.
- Posted on December 03, 2024
- News
- By Goutham Krishna
- 85 Views
പരിവർത്തനാത്മകമായ ഭാരതീയ ന്യായ
സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ
സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം
എന്നീമൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ
വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ
3 ന് ഉച്ചയ്ക്ക് 12ന് ചണ്ഡീഗഡിൽപ്രധാനമന്ത്രി
നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.
സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന
കോളനിവാഴ്ചക്കാലത്തെ നിയമങ്ങൾ
നീക്കം ചെയ്യുന്നതിനും ശിക്ഷയിൽ
നിന്ന്നീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്
നീതിന്യായ വ്യവസ്ഥയെ പരിവർത്തനം
ചെയ്യുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ
കാഴ്ചപ്പാടാണ്മൂന്ന് നിയമങ്ങളുടെയും
ആശയരൂപീകരണത്തിന് കാരണമായത്.
ഇത് കണക്കിലെടുത്താണ്, ഈ പരിപാടിയുടെ
പ്രമേയം"സുരക്ഷിത സമൂഹം, വികസിത
ഇന്ത്യ- ശിക്ഷയിൽ നിന്ന് നീതിയിലേക്ക്"
എന്ന് തീരുമാനിച്ചത്.
2024 ജൂലൈ 1-ന് രാജ്യവ്യാപകമായി
നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ,
ഇന്ത്യയുടെ നിയമവ്യവസ്ഥയെ
കൂടുതൽസുതാര്യവും കാര്യക്ഷമവും
സമകാലിക സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക്
അനുയോജ്യവുമാക്കാൻ ലക്ഷ്യമിടുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത
കുറ്റകൃത്യങ്ങൾ, വിവിധ കുറ്റകൃത്യങ്ങളുടെ
ഇരകൾക്ക് നീതി ഉറപ്പാക്കൽ
തുടങ്ങിയആധുനിക വെല്ലുവിളികളെ
നേരിടാൻ പുതിയ ചട്ടക്കൂടുകൾ കൊണ്ടുവന്ന
നാഴികക്കല്ലായ ഈ പരിഷ്കരണങ്ങൾ,
ഇന്ത്യയുടെക്രിമിനൽ നീതിന്യായ
വ്യവസ്ഥയുടെ ചരിത്രപരമായ
പുനർനിർമാണത്തെ അടയാളപ്പെടുത്തുന്നു.
പ്രായോഗികതലത്തിൽ ഈ നിയമങ്ങൾ
പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന്
പരിപാടിയിൽ പ്രദർശിപ്പിക്കും. ക്രിമിനൽനീതി
സംവിധാനത്തെ അവ എങ്ങനെ
പുനർരൂപകൽപ്പന ചെയ്യുന്നുവെന്നും
പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട
അന്വേഷണത്തിൽ പുതിയ നിയമങ്ങൾ
ഏതു രീതിയിൽ പ്രാബല്യത്തിൽ
വരുന്നുവെന്നുവ്യക്തമാക്കുന്ന തത്സമയ
പ്രദർശനവും സംഘടിപ്പിക്കും.
സി.ഡി. സുനീഷ്