ഇന്ത്യൻ നിർമിത വാക്‌സിനായ കൊവാക്‌സിൻ ആവശ്യപ്പെട്ട് ബ്രസീൽ..

കൊവാക്‌സിന് ഇന്ത്യയിൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതോടെയാണ് ബ്രസീൽ വാക്‌സിൻ വാങ്ങി വിതരണം ചെയ്യാൻ തീരുമാനിച്ചത്..

ഇന്ത്യൻ നിർമിത വാക്‌സിനായ കോവാക്‌സിൻ വാങ്ങാൻ  സന്നദ്ധ അറിയിച്ചു  ലോക രാജ്യങ്ങൾ.ഇന്ത്യയിൽ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ വാങ്ങാനും വിതരണം ചെയ്യാനും തയ്യാറാണെന്ന് ബ്രസീൽ അറിയിച്ചു.ഇന്ത്യൻ ഔഷധ കമ്പനിയായ ഭാരത് ബയോടെക്  വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ ലഭ്യമാക്കാൻ ദി ബ്രസീലിയൻ അസോസിയേഷൻ ഓഫ് വാക്‌സിൻ ക്ലിനിക് എന്ന ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടന അറിയിച്ചു. 

കൊവാക്‌സിന് ഇന്ത്യയിൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതോടെയാണ് ബ്രസീൽ വാക്‌സിൻ വാങ്ങി വിതരണം ചെയ്യാൻ തീരുമാനിച്ചത്.ഭാരത് ബയോട്ടെക്കുമായി വാക്‌സിന്റെ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണയിലെത്തിയതായി ബ്രസീൽ ഔദ്യോഗികമായി അറിയിച്ചു.

വാക്‌സിന്റെ പൊതു വിതരണ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്കും,ആരോഗ്യ പ്രവർത്തർക്കുമായിരിക്കും മുൻഗണന നൽകുന്നത് എന്നും ബ്രസീൽ അറിയിച്ചു.എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനായി സ്വകാര്യ വിപണി ലക്ഷ്യമിടുന്നതായും,ഇന്ത്യൻ വാക്‌സിൻ വളരെ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞെന്നും ബ്രസീലിയൻ ആരോഗ്യ വിദഗ്‌ധർ  അറിയിച്ചു.പി എഫ് പെൻഷൻ വർധിപ്പിക്കുന്നു...

https://enmalayalam.com/news/8bmmcPjn

Author
No Image

Naziya K N

No description...

You May Also Like