കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പനിയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് മരണപ്പെട്ടു

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പനിയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് മരണപ്പെട്ടു, പരാതിയുമായി നാട്ടുകാരും ബന്ധുക്കളും മെഡിക്കൽ കോളേജിലെത്തി പ്രതിഷേധിക്കുകയാണ്. കൂടരഞ്ഞി സ്വദേശി സിന്ധു(45) ആണ് ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധ മൂലം മരണപ്പെട്ടത്. കുത്തിവയ്പ്പെടുത്ത ശേഷം അധികം വൈകാതെ പള്‍സ് താഴ്ന്ന് മരിക്കുകയായിരുന്നു സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.