കുസാറ്റിൽ ഡെയ്കിൻ സെൻറർ ഓഫ് എക്സലൻസ് പ്രവർത്തനമാരംഭിച്ചു.
- Posted on September 12, 2024
- News
- By Varsha Giri
- 70 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിംങ്ങ്, മെക്കാനിക്കൽ എൻജിനിയറിംങ്ങ് വിഭാഗത്തിൽ ആരംഭിച്ച ഡെയ്കിൻ എക്സലൻസ് സെന്റർ ബുധനാഴ്‌ച പ്രവർത്തനം. ഡെയ്കിൻ എയർ കണ്ടീഷനിംഗ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡൻറും ഡയറക്ടറുമായ സഞ്ജയ് ഗോയൽ സെൻററിൻറെ ഉദ്ഘടനം നിർവഹിച്ച ചടങ്ങിന് കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ. പി.ജി. ശങ്കരൻ അധ്യക്ഷത വഹിച്ചു .തുടർന്ന് കുസാറ്റും ഡെയ്കിൻ ഇന്ത്യയും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡെയ്കിൻ എക്സലൻസ് സെന്റർ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനത്തിൽ പരിശീലനം നൽകും. വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് സൗകര്യം,വിവിധ പ്രായോഗിക പരിശീലന ക്ലാസുകൾ എന്നിവ സെൻററിൽ ഒരുക്കിയിട്ടുണ്ട്.സ്കൂൾ ഓഫ് എൻജിനീയറിംഗിലെ തെർമൽ ലാബിൽ ആണ് പുതിയ സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. ശോഭ സൈറസ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ്
മേധാവിയുമായ ഡോ. കെ.കെ.സാജു, ഡെയ്കിൻ ഇന്ത്യ മാനേജ്മെന്റ് അഡ്വൈസർ എ.പി.എസ്. ഗാന്ധി, ഡെയ്കിൻ ഇന്ത്യ റീജിയണൽ വൈസ് പ്രസിഡൻറ് എൻ.കെ. റാവു, ഡെയ്കിൻ ഇന്ത്യ കേരള എ.ജി.എം സുജിത് ശശിധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വന്തം ലേഖിക