ജനവിധിക്ക് കാത്തുനിൽക്കാതെ വി വി പ്രകാശ് യാത്രയായി.

ഇന്ന് പുലര്‍ച്ചെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 


നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ജനവിധിക്ക് കാത്തുനിൽക്കാതെ യാത്രയായി. ഇന്ന് പുലര്‍ച്ചെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തിലാണ്  മൃതദേഹ സംസ്ക്കരണം. 

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട്  താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം  ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍  ജനറല്‍ സെക്രട്ടറിയായി. കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായും പദവി അലങ്കരിച്ച വി.വി പ്രകാശ്  മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി നാലു വര്‍ഷം മുമ്പ് നിയമിതനായി. സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം.ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

വാക്സിനേഷൻ മാര്‍ഗരേഖ പുതുക്കി

Author
Sub-Editor

Sabira Muhammed

No description...

You May Also Like