ഇംഗ്ലണ്ട് പര്യടനത്തിൽ കുല്‍ദീപ് യാദവ് പുറത്ത്; കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്
- Posted on May 11, 2021
- Sports
- By Sabira Muhammed
- 284 Views
കുല്‍ദീപ് യാദവിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഹോമില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പാരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി. കുല്‍ദീപ് യാദവ് ദീര്‍ഘകാലം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനുപുറകെയാണ് ടീമില്‍ നിന്നും ഇപ്പോള്‍ താരത്തെ ഒഴിവാക്കിയിരിക്കുന്നത്. പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാന്‍ കുല്‍ദീപ് യാദവിന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജഡേജയും അശ്വിനും ഇല്ലാഞ്ഞിട്ടുപോലും സാധിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയിൽ വാഷിങ്ടണ്‍ സുന്ദറിനാണ് ഇന്ത്യ അവസരം നല്‍കിയത്. കുല്‍ദീപ് യാദവിന് ഹോമില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. താരത്തെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപെടുകയും ചെയ്തു. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും അടക്കമുള്ള താരങ്ങള്‍ ബാറ്റിങിലും കഴിവ് തെളിയിച്ചവരാണെന്നും കുല്‍ദീപ് യാദവിനെ ടീമില്‍ നിന്നും ഒഴിവാക്കപെടാനുള്ള കാരണം അതായിരിക്കാമെന്നും ദ്രാവിഡ് പറഞ്ഞു.
" ഇന്ത്യയുടേത് സന്തുലിതമായ ടീമാണ്. ഈ ഇരുപതംഗ ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുള്ള മറ്റൊരു താരം കുല്‍ദീപ് യാദവ് മാത്രമാണ്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ അവന്റെ സാധ്യതകള്‍ ഇല്ലാതായി. കൂടാതെ ഇടക്കാലത്ത് മികച്ച പ്രകടനമാണ് അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ജഡേജയും കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള ടീമാണ് വേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. " രാഹുല്‍ ദ്രാവിഡ് പറഞ്ഞു. " അശ്വിനും ജഡേജയും ബാറ്റിങിലും കഴിവ് തെളിയിച്ചവരാണ്, അതുകൊണ്ട് തന്നെ വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും അവര്‍ക്ക് സമാനമായ പകരക്കാരാണ്. അവര്‍ക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഈ ടീം അവരുടെ ബാറ്റിങ് കൂടുതല്‍ കരുത്തുപകരുന്നു. പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുന്‍പേ മികച്ച ഇലവന്‍ ഏതാണെന്ന് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്. " എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.