നടൻ ദിലീപിനെക്കുറിച്ചുള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് ഒമർ ലുലു

ദിലീപിനെ വ്യക്തിപരമായി അറിയില്ലയെന്നും വിശദീകരണം

കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ ഒമര്‍ ലുലു. നടൻ ദിലീപിനെ കുറിച്ചായിരുന്നു ഒമർ ലുലുവിന്റെ പോസ്റ്റ്. തന്റെ പോസ്റ്റിന് പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് പ്രചരിക്കുന്നതെന്ന് ഒമർ ലുലുവിന്റെ പുതിയ കുറിപ്പിൽ പറയുന്നു.

ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പോസ്റ്റ്‌ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് പറയുന്നുവെന്നും ഒമർ കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ നടനെന്ന രീതിയില്‍ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നും പറഞ്ഞു കൊണ്ടായിരുന്നു ഒമൽ ലുലു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് “സത്യം ജയിക്കട്ടെ“എന്നും പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുകയാണ് ഒമർ ലുലു.

ഒളിവിൽ പോയ രണ്ടാനച്ഛനായി അന്വേഷണം ആരംഭിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like