പ്രതിരോധത്തിനായി കൊവിഷീല്‍ഡ് ഇന്നെത്തും: മൂന്നരലക്ഷം ഡോസ് വില കൊടുത്ത് വാങ്ങി കേരളം

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആദ്യ ബാച്ച്‌ എറണാകുളത്തെത്തും.

ഇന്ന് മുതല്‍  കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീന്‍ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ്  കൊവിഷീല്‍ഡ് വാക്സീനാണ് കേരളം വാങ്ങിയത്.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആദ്യ ബാച്ച്‌ എറണാകുളത്തെത്തും. കേരളാ സര്‍ക്കാര്‍ ഒരു കോടി ഡോസ് വാക്സീന്‍ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കും, ഗുരുതര രോഗികള്‍ക്കുമാണ് ആദ്യഘട്ടത്തിൽ എത്തുന്ന വാക്‌സിൻ വിതരണം ചെയ്യുക. 75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്സീന്‍ ഡോസുമാണ് കേരളം വാങ്ങുന്നത്. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ ലഭിക്കും.

ഇ - പാസിന് തിക്കും തിരക്കും

Author
Sub-Editor

Sabira Muhammed

No description...

You May Also Like