സിദിഖിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
- Posted on September 26, 2024
- News
- By Varsha Giri
- 61 Views
ബലാത്സംഗക്കേസ് പ്രതി നടന്‍ സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തില്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘം ലുക് ഔട്ട് നോട്ടീസ് നല്‍കി. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്