പ്രണയ കവി പൂവച്ചൽ ഖാദറിന് വിട

മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ് ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം. 

പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധയെത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാത്രി 12.15 ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. 

മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ് ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം. രണ്ടായിരത്തോളം ഗാനങ്ങൾ മുന്നൂറിലേറെ ചിത്രങ്ങളിലായി എഴുതിയിട്ടുണ്ട്  എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) എന്നിവയെല്ലാം അതിൽ ചിലതാണ്. 

സ്കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് പൂവച്ചൽ ഖാദർ കലാരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കോളജ് പഠന കാലത്ത് അദ്ദേഹത്തിന്റെ കവിത അച്ചടിച്ചുവന്നു. 1973 -ൽ ‘കവിത’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ തൂലികയിൽനിന്നും ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ പിറന്നു. 

എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയിൽ നിന്ന് ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം

Author
Sub-Editor

Sabira Muhammed

No description...

You May Also Like