ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിച്ചു; ക്രൂരതയെന്ന് കോടതി

കോടതി യുവാവിന് വിവാഹ മോചനം അനുവദിച്ചു

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ജീവിതത്തില്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

ഭാര്യയുടെ പെരുമാറ്റത്തില്‍ സഹികെട്ട് വിവാഹബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി. സാം കോശി, പാര്‍ത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

‘ഈ കേസില്‍ ഭാര്യ ചെയ്തത് ക്രൂരതയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. ദമ്പതികള്‍ തമ്മില്‍ കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ പരാതിക്കാരനോട് ഭാര്യ വളരെ ക്രൂരമായാണ് പെരുമാറിയത്’. – ഇതായിരുന്നു കോടതിയുടെ വിചിത്ര പരാമര്‍ശം.

ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like