ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതി പൊലീസ് പിടിയിൽ

യുവതിയെ നാട് കടത്താനും ഉത്തരവ് 

ബുദാബി:അബുദാബിയിൽ ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതി പൊലീസ് പിടിയിൽ. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്.

വിഷയത്തിൽ യുവതിയും ഭർത്താവും തമ്മിൽ പരസ്പരം നിരവധി തവണ ബഹളം നടന്നിരുന്നു. യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഭർത്താവിന്റെ കൈവിരലുകള്‍ ഒടിച്ചത്.

സംഭവത്തിന് പിന്നാലെ യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാട് കടത്തണം എന്നും കോടതി ഉത്തരവിൽ പറയുന്നു.

മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം ഭാര്യ അംഗീകരിച്ചില്ല. പകരം തന്നെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പൊലീസിന് മൊഴി നൽകി. തര്‍ക്കം തുടർന്ന് യുവതി ഭര്‍ത്താവിന്റെ കൈ വിരലുകള്‍ പിടിച്ച് ശക്തിയായി തിരിക്കുകയായിരുന്നു. ഇത് വിരലുകളിലെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കി.

24 വയസ്സാണ് ഭര്‍ത്താവിന് ഉളളത്. ദമ്പതികള്‍ക്ക് ഇടയിൽ ഉണ്ടായ തര്‍ക്കം കൈയാങ്കളിയിൽ എത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭര്‍ത്താവ് ആദ്യം ഭാര്യയുടെ കരണത്ത് അടിച്ചു. ഇതേ തുടര്‍ന്ന് അവരുടെ കേള്‍വി ശക്തിക്ക് രണ്ട് ശതമാനം കുറവുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തന്റെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. യു എ ഇ യിലെ പ്രമുഖ മാധ്യമത്തിലാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. 

ന്യായീകരിക്കാനാകാത്ത ക്രിമിനല്‍ ആക്രമണമാണ് നടന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like