ട്രെയിലർ നിർമ്മാണ മത്സരത്തിലൂടെ സർഗ്ഗാത്മക പ്രതിഭകളെ കണ്ടെത്തുന്നു;

നെറ്റ്ഫ്ലിക്സിന്റെ വിപുലമായ ഉള്ളടക്ക ലൈബ്രറിയിൽ നിന്ന് ആകർഷകമായ ട്രെയിലറുകൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം .

ട്രെയിലർ നിർമ്മാണ മത്സരത്തിന്റെ ഭാഗമായുള്ള ഡൽഹി റോഡ്‌ഷോ,കഴിഞ്ഞയാഴ്ച ഗുരുതേജ് ബഹാദൂർ 4-ാം സെന്റിനറി എഞ്ചിനീയറിംഗ് കോളേജിലെ (GTB4CEC) പ്രധാന വേദിയിൽ നടന്നു . രാജ്യവ്യാപകമായി നടക്കുന്ന ട്രെയിലർ നിർമ്മാണ മത്സരം ഗ്രാൻഡ്ഫിനാലെയിലേക്ക് കടക്കുമ്പോൾ, അതിന് അനുബന്ധമായി നടന്ന വിവിധ പരിപാടികൾ പരിസമാപ്തിയിൽ എത്തി.

 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയും റെസ്കില്ലും ക്രിയേറ്റീവ് പങ്കാളിയായി നെറ്റ്ഫ്ലിക്സും അക്കാദമിക് പങ്കാളിയായി GTB4SEC ഉം ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന

ഈ സംരംഭം, കഥപറച്ചിൽ രീതി,വീഡിയോ എഡിറ്റിംഗ് എന്നീ കലകൾ പര്യവേക്ഷണം ചെയ്യുന്നതിന് പങ്കാളികൾക്ക് സമാനതകളില്ലാത്ത ഒരു വേദി നൽകി.

 

സർഗ്ഗാത്മകതയ്ക്കും നൂതനാശയത്തിനും ഉള്ള ഒരു വേദി 

സർഗ്ഗാത്മകത കണ്ടെത്തൽ : WAVES 2025 ന്റെ ഭാഗമായി നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റിയുടെ സഹകരണത്തോടെയുള്ള ട്രെയിലർ നിർമ്മാണ മത്സരം, തല്പരരായ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ വിപുലമായ ഉള്ളടക്ക ലൈബ്രറിയിൽ നിന്ന് ആകർഷകമായ ട്രെയിലറുകൾ സൃഷ്ടിക്കുന്നതിനുള്ള അവസരം ഈ അതുല്യ സംരംഭം വിദ്യാർത്ഥികൾക്ക് നൽകുന്നു. വീഡിയോ എഡിറ്റിംഗ്, കഥപറച്ചിൽ, ട്രെയിലർ നിർമ്മാണം എന്നിവയിൽ പങ്കാളികൾക്ക് നൈപു ണ്യം നൽകുന്നതിന് 3 മാസത്തെ തീവ്ര പരിശീലനം ഇതിൽ ഉണ്ടായിരുന്നു.


 ട്രെയിലർ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വിവിധ അംഗീകാരങ്ങളും പാരിതോഷികങ്ങളും ലഭിക്കും. സാധുവായ ഒരു ട്രെയിലർ സമർപ്പിക്കുന്ന ഓരോ മത്സരാർത്ഥിക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും . മികച്ച 50 പേർക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI), നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്നുള്ള പ്രത്യേക അംഗീകാരത്തോടൊപ്പം മികവിനുള്ള സാക്ഷ്യപത്രവും ലഭിക്കും.

 

കൂടാതെ, മികച്ച 20 മത്സരാർത്ഥികളെ ട്രോഫി, പാരിതോഷികങ്ങൾ എന്നിവ നൽകി ആദരിക്കുന്നതിനൊപ്പം WAVES-ൽ പങ്കെടുക്കാനും അവരുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനും വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനുമുള്ള അവസരം എന്നിവയും ലഭിക്കും


 

രജിസ്ട്രേഷനുകൾ 2025 മാർച്ച് 31-ന് അവസാനിക്കും . ഇതുവരെ, ലോകമെമ്പാടും നിന്നുമായി ഏകദേശം 3200 രജിസ്ട്രേഷനുകൾ പൂർത്തിയായി. കോളേജ് വിദ്യാർത്ഥികൾ, അതായത് ഈ മേഖലയിൽ താല്പര്യമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾ, വീഡിയോ എഡിറ്റർമാർ, വീഡിയോ എഡിറ്റിംഗ് മറ്റും വിനോദമായി സ്വീകരിച്ചവർ, എഡിറ്റർമാർ അല്ലെങ്കിൽ ഉള്ളടക്ക സൃഷ്ടാക്കളായി നിലവിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവർ ഈ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

രജിസ്ട്രേഷൻ ലിങ്ക്: https://reskilll.com/hack/wavesficci/signup

 

GTB4CEC-യിലെ ഡൽഹി റോഡ്ഷോ

 

GTB4CEC-യിലെ ഡൽഹി റോഡ്ഷോ ഉൾപ്പെടെ രാജ്യത്തുടനീളമായി നടന്ന അനുബന്ധ പരിപാടികൾ സർഗ്ഗ പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ചു.

 

 ഡൽഹി റോഡ്‌ഷോയുടെ പ്രധാന സവിശേഷതകൾ

 

•ശില്പശാലകൾ:

 പങ്കെടുത്ത വർക്ക് ഗ്രീൻ സ്‌ക്രീൻ എഡിറ്റിംഗ്, കളർ കറക്ഷൻ, നൂതന വീഡിയോ എഡിറ്റിംഗ് സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി 

 

•ക്രിയേറ്റീവ് ചലഞ്ച്:

നൽകിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കി പങ്കെടുത്തവർ ആകർഷകമായ ട്രെയിലറുകൾ തയ്യാറാക്കി,അവരുടെ കഥപറച്ചിലിനെയും സാങ്കേതിക കഴിവുകളെയും പ്രദർശിപ്പിച്ചു.

 

·•വ്യവസായ ഉൾക്കാഴ്ചകൾ:

പങ്കെടുത്തവരുടെ ട്രെയിലറുകൾ വിലയിരുത്തി, അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകി 

 

·പ്രതിഭയുടെ പ്രദർശനം:

ഗ്രാൻഡ് ഫിനാലെയ്‌ക്ക് തയ്യാറെടുക്കുമ്പോൾ അവരുടെ കഴിവിന് ആക്കം കൂട്ടിക്കൊണ്ട് വളർന്നുവരുന്ന ചലച്ചിത്ര നിർമ്മാതാക്കളുടെയും എഡിറ്റർമാരുടെയും സർഗ്ഗാത്മക കഴിവുകളെ റോഡ്‌ഷോ ആഘോഷിച്ചു.  

 

പരിപാടിയിൽ റെസ്‌കില്ലിലെ സീനിയർ വീഡിയോ എഡിറ്ററായ ധ്രുവ് മാത്തൂർ പ്രധാന പ്രഭാഷകനായി. അദ്ദേഹം വീഡിയോ എഡിറ്റിംഗിലെ തന്റെ വൈദഗ്ദ്ധ്യം പങ്കുവെക്കുകയും കഥപറച്ചിൽ സാങ്കേതികതകളിൽ പ്രാവീണ്യം നേടുന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു.

 

മുന്നോട്ടുള്ള പാത

ഭാവി തലമുറയിലെ ചലച്ചിത്ര നിർമ്മാതാക്കളെയും കഥാകൃത്തുക്കളെയും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുക എന്നതാണ് ട്രെയിലർ നിർമ്മാണ മത്സരവും അനുബന്ധമായ റോഡ്‌ഷോകളും ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയായതോടെ, വേവ്സ് ഉച്ചകോടിയിലെ ഗ്രാൻഡ് ഫിനാലെയിൽ അഭിമാനകരമായ പുരസ്കാരങ്ങൾക്കും വ്യവസായ അംഗീകാരത്തിനുമായി മാറ്റുരയ്ക്കാൻ ഈ മത്സരാർത്ഥികൾ എല്ലാവിധത്തിലും സജ്ജമായിരിക്കുന്നു. 

 

കഥപറച്ചിലിന്റെയും വീഡിയോ എഡിറ്റിംഗിന്റെയും പരിവർത്തന ശക്തിയുടെ തെളിവായിരുന്നു ഡൽഹി റോഡ്‌ഷോ. രാജ്യ വ്യാപക ട്രെയിലർ നിർമ്മാണ മത്സരത്തിന്റെ ആവേശകരമായ സമാപനത്തിന് ഇത് അരങ്ങൊരുക്കി.

Author
Citizen Journalist

Goutham Krishna

No description...

You May Also Like