കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം മുംബൈയിൽ തുടങ്ങി

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്

ടി.പി. ഫെല്ലിൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രമാണ് 'ഒറ്റ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചു. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്.

ഓഗസ്റ്റ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ ഇരുവരും സെറ്റിലത്തിയ വീഡിയോ പങ്കുവെക്കുകയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ. കുഞ്ചാക്കോ ബോബനും ഷൂട്ടിങ്ങ് തുടങ്ങിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

ത്രില്ലര്‍ ചിത്രത്തിൽ നായകനായി ബാബു ആന്‍റണി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like