പ്രഭുദേവ നായകനായി എത്തുന്ന സൈക്കോളജിക്കൽ ത്രില്ലര്‍ 'ബഗീര'യുടെ ട്രെയ്‌ലർ പുറത്ത്
- Posted on October 09, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 232 Views
ചിത്രത്തില്‍ 'പുരുഷന്മാരുടെ കണ്ണീരൊപ്പുന്ന' ഒരു പരമ്പര കൊലപാതകിയുടെ റോളിലാണ് പ്രഭുദേവ രംഗത്തെത്തുന്നത്
പ്രഭുദേവ നായകനായി എത്തുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‌ലർ പുറത്തെത്തി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'പുരുഷന്മാരുടെ കണ്ണീരൊപ്പുന്ന' ഒരു പരമ്പര കൊലപാതകിയുടെ റോളിലാണ് പ്രഭുദേവ രംഗത്തെത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രെയ്‌ലർ ലോഞ്ച്.
സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭരതന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ആര്‍ വി ഭരതന്‍ ആണ്. നിരവധി ഗെറ്റപ്പുകളിലാണ് പ്രഭുദേവ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അമൈറ ദസ്‍തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍, സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് റൂബെന്‍. നേരത്തെ പുറത്തെത്തിയ ടീസറിനും ആദ്യ ഗാനത്തിനും വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.