ആരോഗ്യം എന്നതിന് ശാസ്ത്രീയത ഉണ്ടോ? നമുക്കൊന്നന്വേഷിക്കാം.

സന്തോഷ് കുളങ്ങരയുടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ഉണ്ടായ ഒരനുഭവം ഒരു ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. ഒരു ഡോക്ടറും ഹോസ്പിറ്റലും ഇല്ലാത്ത, ഏറ്റവും ആരോഗ്യമുള്ള ആളുകളെക്കുറിച്ച്‌.

ആരോഗ്യം  എന്നതിനെക്കുറിച്ചാണ് ഡോക്ടർ ദീപ്തി സാതിക്  സംസാരിക്കുന്നത്. ആരോഗ്യത്തിന് ഒരു ശാസ്ത്രീയത തീർച്ചയായും ഉണ്ട്. അത് ശാസ്ത്രീയത പറഞ്ഞുകൊണ്ടുള്ള യുദ്ധം ചെയ്യലല്ല. പുതിയ രോഗങ്ങളുടെ പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന ഇന്റർനാഷണൽ പറ്റിക്കലുകളല്ല. വാക്‌സിൻസ് അല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കാതെ അവയോടു  പാരസ്പര്യതയിൽ ഒത്തുചേർന്നു പോവുന്ന  ജീവിതമാണത്. ആയുർവേദം എന്ന്‌ പറയുന്നത് ഇത് തന്നെയാണ്. അതാണ് അതിന്റെ ശാസ്ത്രീയതയും. 

അലോപ്പതി രോഗങ്ങളെക്കുറിച്ചു സംസാരിക്കട്ടെ,  അവർ  സംസാരിക്കട്ടെ. അവർക്ക് ശാസ്ത്രീയത ഇല്ലാതെ പോയത് ആരോഗ്യത്തെക്കുറിച്ചു പറയാനാണ്. പുതിയ രോഗങ്ങൾ കണ്ടുപിടിച്ചു എന്നും അതിന് മരുന്നില്ല എന്നും പറയുന്നത് ശാസ്ത്രീയമാണോ !!!രോഗങ്ങൾ പുതിയത് പഴയത് എന്നൊന്നില്ല. ആദ്യം മനുഷ്യൻ എന്ന ഒരു ജീവിയുടെ ഉത്‌ഭവത്തിനു ശേഷം മാത്രമായിരിക്കുമല്ലോ  രോഗങ്ങളുടെ പിറവിയുണ്ടായിട്ടുണ്ടാവുക. ജനിച്ചുവീഴുന്ന ഒരു കുഞ്ഞിനെ നോക്കുക. നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ നോക്കരുത്. കാരണം ആ കുഞ്ഞ് ജോൺസൺ & ജോൺസൺ കമ്പനിയുടെഉത്പന്നങ്ങൾ  ഉപയോഗിച്ച് വളർത്തിക്കൊണ്ടു വരുന്നതായിരിക്കും. ആദിവാസികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ  പിറവിയെടുക്കുന്ന കുഞ്ഞുങ്ങളെയും അവരുടെ ആയുസ്സിനെയും ജീവിതചര്യയെയും  ഭക്ഷണരീതികളെയും കുറിച്ച് പഠിക്കുക.എത്ര പ്രായമേറിയാലും അവരുടെ തലമുടി നരക്കുന്നില്ല, ത്വക് ചുക്കിച്ചുളിയുന്നില്ല, രോഗങ്ങൾ ഒന്നും അവരെ ആക്രമിച്ചിട്ടുണ്ടാവില്ല. എന്തിന്  ഒരാശുപത്രിയുടെയും പടി അവർ ചവിട്ടിയിട്ടുണ്ടാവില്ല. ഒരു വൈദ്യന്റെയും മരുന്നവർ കഴിച്ചിട്ടുണ്ടാവില്ല.  നാഗരികതയും ശാസ്ത്രീയതയും അവർക്ക് തൊട്ടുതീണ്ടിയിട്ടുണ്ടാവില്ല. കഴിക്കാൻ നേരാംവണ്ണം ആഹാരം പോലും കിട്ടാത്തവരാണ്. വയനാട്ടിലെ ആദിവാസി ഗോത്രങ്ങളുടെ  ഭൂമി കയ്യേറി എല്ലാ രാഷ്ട്രീയക്കാർക്കും പല സിനിമക്കാർക്കും അവിടെ ഏക്കറുകണക്കിന് തോട്ടങ്ങളുണ്ട്. എന്നാൽ ഇവർക്ക് മഴക്കാലത്ത്  കഴിക്കാൻ ചക്കക്കുരു സൂക്ഷിച്ചു വെച്ചത്, മുളയരി  എന്നിവയൊക്കെയാണ് പ്രധാനഭക്ഷണം.താമസിക്കാൻ ചോർന്നൊലിക്കുന്ന വൈക്കോൽക്കൂര... എന്നിട്ടും  ആരോഗ്യമുണ്ട്  അവർക്ക്. 

#hunzavalley  എന്നൊരു സ്ഥലമുണ്ട് ഹിമാലയൻ പ്രദേശത്തു പാകിസ്‌താനിന്റെ ഭാഗമായിട്ടൊരു സ്ഥലം.  ഏറ്റവും സന്തോഷം ആയുസ്സും ഉള്ള ആൾക്കാർ. ശ്വസിക്കാൻ ഇഷ്ടംപോലെ ശുദ്ധവായു, ആപ്രിക്കോട്ട്, ചെറി തുടങ്ങിയവയും അവിടെ വളരുന്ന പച്ചക്കറികളും മാത്രമാണ് ഭക്ഷണം. വ്യായാമം അവർക്ക് ജീവിതചര്യയിൽ  ഇഴുകിച്ചേർന്നിട്ടുണ്ട്. കാരണം കിഴക്കാംതൂക്കായ പർവതനിരകളിൽ എന്തുചെയ്യുന്നതും വ്യായാമധിഷ്ഠിതം. കൊറോണ ആയിട്ട് അവർക്ക് ലോക്ക് ഡൗൺ  ഉം യുദ്ധവും ഒന്നുമില്ല. സന്തോഷമായി ജീവിതത്തെ കണ്ടു മുന്നോട്ടുപോവുന്നവർ. രോഗങ്ങൾ ഇല്ല, ഹോസ്പിറ്റലുകൾ ഇല്ല. ശാസ്ത്രീയത വിളമ്പുന്നില്ല  അവിടെ ആരും. ഒരുകാര്യം കൂടി പറയാതെ ആരോഗ്യത്തിന്റെ ശാസ്ത്രീയത പൂർണ്ണമാവില്ല. #സന്തോഷ് കുളങ്ങര യുടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ഉണ്ടായ ഒരനുഭവം ഒരു ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. ഒരു ഡോക്ടറും ഹോസ്പിറ്റലും ഇല്ലാത്ത, ഏറ്റവും ആരോഗ്യമുള്ള ആളുകളെക്കുറിച്ച്‌. കേട്ടുനോക്കൂ  എല്ലാവരും. 

സുഗതകുമാരി ടീച്ചറെ ഒത്തിരി ആദരവോടെ ഓർക്കുന്നു ഇപ്പോൾ. കാരണം പാലക്കാട് അട്ടപ്പാടിയിൽ ടീച്ചർ ഒരു കൃതിമമായ വനം ഉണ്ടാക്കിയെടുത്തു  യഥാർത്ഥ വനത്തെ വെല്ലുന്ന ഒന്ന്. എത്രയോ കാലങ്ങളായി മഴ പെയ്യാതിരുന്ന, ജീവൻ ഇല്ലാതിരുന്ന ഒരു സ്ഥലം. അവിടെ ജീവൻ ഉയിർത്തെഴുന്നേറ്റ ഒരു സ്ഥലമാക്കി മാറ്റി വളരെ കുറഞ്ഞ സമയം കൊണ്ട് ടീച്ചറുടെ നേതൃത്വത്തിൽ. ഞാൻ കണ്ടിട്ടില്ല. വായിച്ചറിഞ്ഞതേ  ഉളളൂ. നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു സ്വയം പഠിക്കാം. ആരോഗ്യം എന്നും അവനവന്റെ കൈകളിലും അവനവൻ സൃഷ്ടിക്കുന്നതുമാണ് എന്ന്‌ മനസ്സിലാക്കാം. 


Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like