വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു.
- Posted on December 24, 2020
- News
- By Naziya K N
- 77 Views
അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം കടലിന്റെ ആഴം എന്നീ ഘടകങ്ങൾ ആണ് ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ കാരണമായത്.

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റിലൊറ്റസ് എന്ന കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് 100 ആമതായി എത്തിയത്.ഈ കപ്പലിനെ വരവേറ്റത് തുറമുഖ വകുപ്പും,എമിഗ്രേഷൻ ഷിപ്പിംഗ് ഏജൻസിയും കസ്റ്റംസ് ആരോഗ്യ വകുപ്പും ചേർന്നാണ്.5 മാസത്തിനിടയിൽ നൂറാമത്തെ കപ്പൽ എത്തിയതോടു കൂടി ഒരു കോടി എട്ട് ലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്.അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം കടലിന്റെ ആഴം എന്നീ ഘടകങ്ങൾ ആണ് ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ കാരണമായത്.
കടപ്പാട്-റിയൽ ന്യൂസ് കേരള