കേടായ അരവണ പടിക്ക് പുറത്ത്.
അമിത കീടനാശിനി പ്രയോഗത്തെ തുടർന്ന് ഹൈക്കോടതി വിലക്കിയ 6.65 ലക്ഷം ടിൻ അരവണ പിടിയിറങ്ങുന്നു.
സി.ഡി. സുനീഷ്.
അമിത കീടനാശിനി പ്രയോഗത്തെ തുടർന്ന് ഹൈക്കോടതി വിലക്കിയ 6.65 ലക്ഷം ടിൻ അരവണ പിടിയിറങ്ങുന്നു.
6.65 കോടി രൂപ വില വരുന്ന അരവണ, ഏറ്റുമാനൂർ ആസ്ഥാനമായ സെൻട്രി ഫ്യൂജ് ലിമിറ്റഡ് കമ്പനിയാണ് അരവണ മാറ്റാൻ 1.15 കോടി രൂപക്കാണ് കരാറെടുത്തിരിക്കുന്നത്.
ഒരു നിയന്ത്രണവും ഇല്ലാതെ അമിത കീടനാശിനി പ്രയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഹൈക്കോടതി ഈ നടപടി എടുത്തതെന്ന് മനസ്സിലാക്കുന്നു. ജൈവ സംസ്ഥാനമൊക്കെ ആണെങ്കിൽ അമിത കീടനാശിനി പ്രയോഗം കാർഷിക മേഖലയിൽ ഒരു നിയന്ത്രണവുമില്ലാതെ നിർലോഭം നടക്കുകയാണ്.