മീ-ടൂ ആരോപണം നേരിടുന്ന കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് ഒളിവിൽ
- Posted on March 03, 2022
- News
- By NAYANA VINEETH
- 146 Views
ടാറ്റു ആർട്ടിസ്റ്റിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു

മീ-ടൂ ആരോപണം നേരിടുന്ന കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് ഒളിവിൽ പോയി. ടാറ്റു ആർട്ടിസ്റ്റിനായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ടാറ്റു ആർട്ടിസ്റ്റിനെതിരെ മീ-ടൂ ആരോപണവുമായി നിരവധി പെൺകുട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക താല്പര്യത്തോടെ സ്പർശിച്ചെന്നുമാണ് ആരോപണം.
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു.
കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റെഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.