സംസ്ഥാനത്ത് രണ്ടിടത്ത് ബ്ലാക്ക് ഫങ്കസ്: രോഗം സ്ഥിരീകരിച്ചയാളുടെ കണ്ണ് നീക്കം ചെയ്തു

തിരൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ ഇടത് കണ്ണാണ് ഫംഗസ് തലച്ചോറിനെ ബാധിക്കാതിരിക്കാൻ നീക്കം ചെയ്തത്.

മലപ്പുറത്തും കൊല്ലത്തും കോവിഡ് രോഗികൾക്ക് ബ്ലാക്ക് ഫങ്കസ് രോഗ ബാധ. ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ മലപ്പുറം തിരൂർ സ്വദേശിയുടെ ഇടത് കണ്ണ് നീക്കം ചെയ്തു. ഇതാദ്യമായാണ് രണ്ട് ജില്ലകളിലും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ചികിത്സക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് തിരൂർ സ്വദേശി അബ്ദുൾ ഖാദറിന് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ പ്രകടമായത്. കണ്ണിന് മരവിപ്പ് അനുഭവപ്പെടുകയും ശക്തമായ തലവേദനയുണ്ടാകുകയും ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു. ഖാദറിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് ഈ മാസം ഏഴിനാണ്. ഇതിനു പിന്നാലെയാണ് വിദഗ്ധ സമിതി ഫംഗസ് തലച്ചോറിനെ ബാധിക്കാതിരിക്കാൻ ഇടത് കണ്ണ് നീക്കം ചെയ്യണമെന്ന് അറിയിച്ചത്. 

വിപ്ലവത്തിന് ഒരുങ്ങി പുതുമുഖങ്ങൾ; മുന്നിൽ നയിക്കാൻ പിണറായി

Author
Sub-Editor

Sabira Muhammed

No description...

You May Also Like