കർണാടക മുഖ്യ മന്ത്രിയായി ബസവ രാജ് ബൊമ്മയ് അധികാരമേറ്റു

കാരണാടകയുടെ ഇരുപത്തി മൂന്നാമത്തെ മുഖ്യ മന്ത്രിയാണ് 61കാരനായ ബസവ രാജ് ബൊമ്മയ്

ബി എസ് യെദുരപ്പയുടെ രാജിയെ തുടർന്ന്, കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായ് ബസവ രാജ് ബൊമ്മയ്‌ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാരണാടകയുടെ ഇരുപത്തി മൂന്നാമത്തെ മുഖ്യ മന്ത്രിയാണ് 61കാരനായ ബസവ രാജ് ബൊമ്മയ്. 

ബി എസ് യെദുരപ്പാ, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ മുതിർന്ന ബി ജെ പി നേതാക്കളും, കേന്ദ്ര നിരീക്ഷകരും, രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കാളികളായി. തുടർന്ന് നടന്ന ചർച്ചയിൽ നാല് ഉപമന്ത്രിമാരായി, വോക്കലിഗ വിഭാഗത്തിൽ നിന്ന് റവന്യു മന്ത്രി ആർ അശോക്, പിന്നോക്ക വിഭാഗത്തിൽ നിന്നും ബി. ശ്രീ രാമുലു, യെദുരപ്പയുടെ മകൻ വിജയേന്ദ്ര എന്നിവരെ പരിഗണിച്ചിട്ടുണ്ട്.

യെദുരപ്പയുടെ മകന് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിൽ ബി ജെപി എം എൽ എ മാർക്ക്‌ വിജോയിജിപ്പ് ഉണ്ടെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

നിയമസഭാ കൈയ്യാങ്കളി കേസ്; സർക്കാറിനെ കൈവിട്ട് സുപ്രീംകോടതി

Author
Citizen journalist

Krishnapriya G

No description...

You May Also Like