പത്മശ്രീ ജേതാവിന് ആദരവുമായി മലയാളി, കേരളം.പി.ഒ.

ജനക്കൂട്ടങ്ങളിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന അനുഷ്ഠാന കലകളിലൊന്നായ തോൽപ്പാവക്കൂത്തിനെ ജനഹൃദയങ്ങളിലേക്കെത്തിക്കാൻ സ്വജീവിതം സമർപ്പിച്ച മഹാനായ കലാകാരന് അർഹിക്കുന്ന അംഗീകാരമാണ് പത്മശ്രീയിലൂടെ ലഭിച്ചതെന്ന് മലയാളി, കേരളം.പി.ഒ അഭിപ്രായപ്പെട്ടു...

പത്മശ്രീ പുരസ്കാരത്തിന്  അർഹനായ തോൽപാവക്കൂത്ത് കലാകാരൻ കലാശ്രീ. കെ.കെ.രാമചന്ദ്രപുലവരെ മലയാളി, കേരളം. പി. ഒ ഫേസ്ബുക്ക് കൂട്ടായ്മ ആദരിച്ചു. ജനക്കൂട്ടങ്ങളിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന അനുഷ്ഠാന കലകളിലൊന്നായ തോൽപ്പാവക്കൂത്തിനെ ജനഹൃദയങ്ങളിലേക്കെത്തിക്കാൻ സ്വജീവിതം സമർപ്പിച്ച മഹാനായ കലാകാരന് അർഹിക്കുന്ന അംഗീകാരമാണ് പത്മശ്രീയിലൂടെ ലഭിച്ചതെന്ന് മലയാളി, കേരളം.പി.ഒ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് മലയാളി,കേരളം.പി.ഒ ഗ്രൂപ്പിൽ ഓൺലൈൻ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം നൽകിയ ഗ്രൂപ്പ് , കലാകാരന്മാർക്ക് നൽകുന്ന പ്രോത്സാഹനത്തിന് എക്കാലവും കടപ്പെട്ടിരിക്കുന്നതായി ശ്രീ രാമചന്ദ്രപുലവർ പറഞ്ഞു. പുരസ്കാരജേതാവിൻ്റെ ഷൊർണൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ മലയാളി, കേരളം. പി. ഒ യുടെ ഭാരവാഹികളായ രതീഷ് പട്ട്യാത്ത്, ജയപ്രസാദ് കളത്തിൽ, ദാസ് വടക്കാഞ്ചേരി, സുനിൽ വടക്കാഞ്ചേരി എന്നിവർ പങ്കെടുത്തു.

പത്മ പുരസ്കാരം നിറവിൽ വയനാടും.

Author
No Image

Naziya K N

No description...

You May Also Like