വൈറസിന്‍റെ ഉറവിടം തേടിയുള്ള പഠനത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നൽകില്ലെന്ന് ചൈന

വൈറസ് വ്യാപനത്തിന് കാരണമായത് ലബോറട്ടറിയിലെ പ്രോട്ടോകോള്‍ ലംഘനമാണ് എന്ന അനുമാനത്തില്‍ പഠനം നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്.

ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസിന്‍റെ ഉറവിടം തേടിയുള്ള രണ്ടാം ഘട്ട അന്വേഷണത്തിന് അനുമതി നൽകില്ലെന്ന് ചൈന. വൈറസ് വ്യാപനത്തിന്‍റെ ഉറവിടം ചൈനയിലെ ഒരു ലബോറട്ടറിയാണെന്ന അനുമാനം നിലനിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നടപടി.

രാഷ്ട്രീയ പ്രേരിതമാണ് ലോകാരോഗ്യ സംഘടനയുടെ പഠനം എന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ വ്യക്തമാക്കിയത്. ശാസ്ത്രവിരുദ്ധമായ അന്വേഷണവും സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന് കാരണമായത് ലബോറട്ടറിയിലെ പ്രോട്ടോകോള്‍ ലംഘനമാണ് എന്ന അനുമാനത്തില്‍ പഠനം നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്.

ലോകാരോഗ്യ സംഘടന ഉത്തരവിട്ടത് 2019ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ്.  ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മനുഷ്യരിൽ കൊറോണ വൈറസ് പ്രവേശിച്ചത് വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം എന്ന നിഗമനത്തിലാണ് ഈ പഠനം എത്തിചേർന്നത്. എന്നാൽ  വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും ശാസ്ത്രജ്ഞരും ഉയർത്തിയിരുന്നു.

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു

Author
Citizen journalist

Amal Sebastian

No description...

You May Also Like