കാർഷിക ബില്ലിന് താത്കാലിക സ്റ്റേയുമായി സുപ്രീം കോടതി..

പല സംസ്ഥാനങ്ങൾക്കും എതിർപ്പുള്ള ഈ നിയമ ഭേദഗതിയിൽ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി ആരാഞ്ഞു..

കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾ തൽകാലം  നടപ്പാക്കരുതെന്ന് സുപ്രീം കോടതി.പല സംസ്ഥാനങ്ങൾക്കും ബില്ലിനോട് എതിർപ്പുള്ളതിനാൽ തൽക്കാലം  നിയമ ഭേദഗതി നടപ്പാക്കേണ്ട എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.കർഷകരുടെ രക്തം കയ്യിൽ പുരളാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രക്ത ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പല സംസ്ഥാനങ്ങൾക്കും എതിർപ്പുള്ള ഈ നിയമ ഭേദഗതിയിൽ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി ആരാഞ്ഞു. വിദഗ്‌ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.


വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യ മന്ത്രി ഉത്‌ഘാടനം ചെയ്തു..

Author
No Image

Naziya K N

No description...

You May Also Like