കളിക്കളം ലോഗോ പ്രകാശനം ചെയ്തു
- Posted on October 15, 2024
- News
- By Goutham Krishna
- 71 Views
ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ.സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കായിക മേള 'കളിക്കളം - 2024 'ന് ഈ മാസം 28 ന് കാര്യവട്ടത്തെ എൽ എൻ സി പി ഗ്രൗണ്ടിൽ തുടക്കമാകും. ഒക്ടോബർ 30 വരെയാണ് മേള നടക്കുക

സ്പോർട്ട്സ് ലേഖിക.
ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ.സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കായിക മേള 'കളിക്കളം - 2024 'ന് ഈ മാസം 28 ന് കാര്യവട്ടത്തെ എൽ എൻ സി പി ഗ്രൗണ്ടിൽ തുടക്കമാകും. ഒക്ടോബർ 30 വരെയാണ് മേള നടക്കുക.
കളിക്കളം - 2024 കായികമേളയുടെ ലോഗോ പ്രകാശനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു, വകുപ്പു ഡയറക്ടർ ഡോ: രേണു രാജിന് നൽകി പ്രകാശനം ചെയ്തു. ' ബുമ്പാ ' എന്നു പേരിട്ടിരിക്കുന്ന കരടിക്കുട്ടിയാണ് ഇത്തവണത്തെ കളിക്കളത്തിൻ്റെ ഭാഗ്യ ചിഹ്നം.
ലോഗോ പ്രകാശന ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർമാരായ ബിപിൻ ദാസ് വൈ, ഷുമിൻ എസ് ബാബു, അസി : ഡയറക്ടർ (പബ്ലിസിറ്റി) സുധീർ എസ്, തുടങ്ങിയവരും പങ്കെടുത്തു.