പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരമായി
- Posted on September 19, 2024
- News
- By Varsha Giri
- 91 Views
പദ്ധതി ലക്ഷ്യമിടുന്നത് 79,156 കോടി രൂപ ബജറ്റിൽ 63,000-ലധികം ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളുടെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ ഗോത്രഗ്രാമങ്ങളുടെയും പരിപൂർണതയാണ് ലക്ഷ്യം വെക്കുന്നത്.
ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
2024-25 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതുപോലെ 5 കോടിയിലധികം ഗോത്രവർഗക്കാർക്കു പ്രയോജനപ്പെടുന്ന 63,000 ഗ്രാമങ്ങളിൽ ഇതു ബാധകമാകും. 30 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 549 ജില്ലകളും 2,740 ബ്ലോക്കുകളും ഇതിലുൾപ്പെടും.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 10.45 കോടി എസ്‌ടി ജനസംഖ്യയുണ്ട്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 705-ലധികം ഗോത്രവർഗ വിഭാഗങ്ങൾ വിദൂരവും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നു. സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിവയിലെ നിർണായക അന്തരങ്ങൾ നികത്തുന്നതിന് പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാൻ വിഭാവനം ചെയ്യുന്നു. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയും വ്യാപനത്തിലൂടെയും ഗോത്രമേഖലകളുടെയും സമൂഹങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നു. PMJANMAN (പ്രധാനമന്ത്രി ജൻജാതി ഗോത്ര ന്യായ മഹാ അഭിയാൻ) പഠനങ്ങളെയും വിജയത്തെയും അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
17 മന്ത്രാലയങ്ങൾ നടപ്പാക്കുന്ന 25 ഇടപെടലുകൾ ദൗത്യത്തിൽ ഉൾപ്പെടുന്നു. ഇനിപ്പറയുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അടുത്ത 5 വർഷത്തിനുള്ളിൽ പട്ടികവർഗക്കാർക്കുള്ള വികസന കർമപദ്ധതി (DAPST) പ്രകാരം അനുവദിച്ച ധനസഹായം വഴി അതുമായി ബന്ധപ്പെട്ട പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഓരോ മന്ത്രാലയത്തിനും/വകുപ്പിനും ഉത്തരവാദിത്വമുണ്ടായിരിക്കും:
ലക്ഷ്യം-I: അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ:
(i) മറ്റ് അർഹതകളുള്ള യോഗ്യരായ കുടുംബങ്ങൾക്കുള്ള അടച്ചുറപ്പുള്ള വീട്: യോഗ്യരായ പട്ടികവർഗ കുടുംബങ്ങൾക്ക് പിഎംഎവൈ (ഗ്രാമീൺ) പ്രകാരം ടാപ്പിലൂടെ വെള്ളം (ജൽ ജീവൻ ദൗത്യം), വൈദ്യുതി വിതരണം (ആർഡിഎസ്എസ്) എന്നിവയുടെ ലഭ്യതയോടെ അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കും. അർഹരായ പട്ടികവർഗ കുടുംബങ്ങൾക്ക് ആയുഷ്മാൻ ഭാരത് കാർഡും (PMJAY) ലഭ്യമാക്കും.
(ii) ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: എസ്‌ടി ഭൂരിപക്ഷ ഗ്രാമങ്ങളിലേക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡ് ഗതാഗതസൗകര്യം ഉറപ്പാക്കൽ (PMGSY), മൊബൈൽ വിനിമയക്ഷമത (ഭാരത് നെറ്റ്), ഇന്റർനെറ്റ്, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം (NHM, സമഗ്രശിക്ഷ, പോഷൺ) എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കൽ.
ലക്ഷ്യം-2: സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കൽ:
(iii) നൈപുണ്യവികസന സംരംഭകത്വ പ്രോത്സാഹനവും മെച്ചപ്പെട്ട ഉപജീവനമാർഗവും (സ്വയം തൊഴിൽ) – പരിശീലനം ലഭ്യമാക്കലും (സ്‌കിൽ ഇന്ത്യ ദൗത്യം/ ജെഎസ്എസ്) എല്ലാ വർഷവും 10/12 ക്ലാസുകൾക്ക് ശേഷം എസ്‌ടി ആൺകുട്ടികൾക്ക്/പെൺകുട്ടികൾക്ക് ദീർഘകാല നൈപുണ്യ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കലും. കൂടാതെ, എഫ്ആർഎ പട്ടയ ഉടമകൾക്ക് ഗോത്രവർഗ വിവിധോദ്ദേശ്യ വിപണന കേന്ദ്രം (ടിഎംഎംസി), വിനോദസഞ്ചാര ഹോം സ്റ്റേയും കൃഷിയും, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിൽ വിപണന പിന്തുണയും.
ലക്ഷ്യം-3: നല്ല വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന്റെ സാർവത്രികവൽക്കരണം:
(iv) വിദ്യാഭ്യാസം - സ്‌കൂളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ജിഇആർ ദേശീയ തലത്തിലേക്ക് ഉയർത്തൽ, ജില്ല/ബ്ലോക്ക് തലങ്ങളിൽ ഗോത്രവർഗ ഹോസ്റ്റലുകൾ സ്ഥാപിച്ച്, എസ്‌ടി വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ളതും താങ്ങാനാകുന്നതുമായ വിദ്യാഭ്യാസം (സമഗ്ര ശിക്ഷ അഭിയാൻ) നൽകൽ.
ലക്ഷ്യം-4: ആരോഗ്യകരമായ ജീവിതവും അന്തസ്സുറ്റ വാർധക്യകാലവും:
(v) ആരോഗ്യം - പട്ടികവർഗ കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സൗകര്യങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുന്നതിന് IMR, MMR എന്നിവയിൽ ദേശീയ നിലവാരത്തിലെത്തുകയും സമതല പ്രദേശങ്ങളിൽ 10 കിലോമീറ്ററിൽ കൂടുതലും മലയോര മേഖലകളിൽ 5 കിലോമീറ്ററിൽ കൂടുതലും ഉള്ള പ്രദേശങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വഴി പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുകയും ചെയ്യൽ (ദേശീയ ആരോഗ്യ ദൗത്യം).
അഭിയാന്റെ കീഴിലുള്ള ഗോത്ര ഗ്രാമങ്ങൾ പിഎം ഗതി ശക്തി പോർട്ടലിൽ പദ്ധതിനിർദ്ദിഷ്ട ആവശ്യകതകൾക്കായി ബന്ധപ്പെട്ട വകുപ്പ് കണ്ടെത്തിയ അന്തരങ്ങൾ സഹിതം രേഖപ്പെടുത്തും. ഭൗതികവും സാമ്പത്തികവുമായ പുരോഗതി പിഎം ഗതി ശക്തി പ്ലാറ്റ്‌ഫോം നിരീക്ഷിക്കുകയും മികച്ച പ്രകടനം നടത്തുന്ന ജില്ലകൾക്ക് പുരസ്കാരം നൽകുകയും ചെയ്യും.
17 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ദൗത്യ ലക്ഷ്യങ്ങൾ താഴെ പറയുന്നു:
ക്രമനമ്പർ
മന്ത്രാലയം
ഇടപെടലുകൾ/ (പദ്ധതി)
ഗുണഭോക്തൃ/ഇടപെടൽ എണ്ണം
1
ഗ്രാമവികസന മന്ത്രാലയം (MORD)
അടച്ചുറപ്പുള്ള വീടുകൾ - (PMAY)- ഗ്രാമീൺ
20 ലക്ഷം വീടുകൾ
ബന്ധിപ്പിക്കുന്ന റോഡ് – (PMGSY)
25000 കി. മീ. റോഡ്
2
ജൽ ശക്തി മന്ത്രാലയം
ജലവിതരണം – ജൽ ജീവൻ ദൗത്യം (JJM)
(i). അർഹതയുള്ള ഓരോ ഗ്രാമത്തിലും (ii). 5,000 ചെറുഗ്രാമങ്ങൾ ≤ 20HH
3
വൈദ്യുതി മന്ത്രാലയം
വീട് വൈദ്യുതവൽക്കരണം - [നവീകരിച്ച വിതരണ മേഖല പദ്ധതി (RDSS)]
വൈദ്യുതവൽക്കരിക്കാത്ത ഓരോ വീടും ബന്ധിപ്പിക്കാത്ത പൊതു സ്ഥാപനങ്ങളും
(~ 2.35 lakh)
4
നവ പുനരുപയോഗ ഊർജ മന്ത്രാലയം
ഓഫ്-ഗ്രിഡ് സോളാർ. പുതിയ സൗരോർജ പദ്ധതി
(i). വൈദ്യുതശൃംഖലയിലൂടെ കൂട്ടിയിണക്കപ്പെട്ടിട്ടില്ലാത്ത ഓരോ വീടും പൊതു സ്ഥാപനവും.
5
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ - ദേശീയ ആരോഗ്യ ദൗത്യം
1000 MMU വരെ
ആയുഷ്മാൻ കാർഡ് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന
അഭിയാനുകീഴിലുള്ള അർഹതയുള്ള ഓരോ കുടുംബവും
6
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
LPG കണക്ഷനുകൾ -(PM ഉജ്വല യോജന)
25 ലക്ഷം കുടുംബങ്ങൾ (യഥാർത്ഥ പദ്ധതിക്കു കീഴിലുള്ള ലക്ഷ്യങ്ങളുടെ അംഗീകാരത്തിനും പദ്ധതിയുടെ തുടർച്ചയ്ക്കും വിധേയമായി)
7
വനിതാ ശിശു വികസന മന്ത്രാലയം
അങ്കണവാടി കേന്ദ്രങ്ങൾ സ്ഥാപിക്കൽ - പോഷൺ അഭിയാൻ
8000 (2000 പുതിയ സാക്ഷം AWC) & സാക്ഷം AWC യിലേക്കുള്ള 6000 നവീകരണങ്ങൾ)
8
വിദ്യാഭ്യാസ മന്ത്രാലയം
ഹോസ്റ്റൽ നിർമാണം -സമഗ്ര ശിക്ഷ അഭിയാൻ (SSA)
1000 ഹോസ്റ്റൽ
9
ആയുഷ് മന്ത്രാലയം
പോഷൺ വാടികകൾ - ദേശീയ ആയുഷ് ദൗത്യം
700 പോഷൺ വാടികകൾ
10
ടെലികോം വകുപ്പ്
യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് /ഭാരത് നെറ്റ് (DoT-MoC)
5000 ഗ്രാമങ്ങൾ
11
നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം
സ്കിൽ ഇന്ത്യ ദൗത്യം (നിലവിലുള്ള പദ്ധതികൾ)/നിർദ്ദിഷ്ട
ഗോത്ര ജില്ലകളിൽ നൈപുണ്യ കേന്ദ്രം
1000 VDVK-കൾ, ഗോത്രസംഘങ്ങൾ തുടങ്ങിയവ
12
ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വിദ്യ മന്ത്രാലയം
ഡിജിറ്റൽ സംരംഭങ്ങൾ
ബാധകമാകുന്നതു പോലെ
13
കൃഷി, കർഷക ക്ഷേമ മന്ത്രാലയം
സുസ്ഥിര കൃഷി പ്രോത്സാഹനം - DoAFW ന്റെ വിവിധ പദ്ധതികൾ
FRA പട്ടയ ഉടമകൾ
(~2 ലക്ഷം ഗുണഭോക്താക്കൾ)
14
മത്സ്യബന്ധന വകുപ്പ്
മത്സ്യകൃഷി പിന്തുണ-പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY)
10,000 സമുദായങ്ങളും 1,00,000 വ്യക്തിഗത ഗുണഭോക്താക്കളും
മൃഗസംരക്ഷണ & ക്ഷീരോൽപാദന വകുപ്പ്
കന്നുകാലി വളർത്തൽ- ദേശീയ കന്നുകാലി ദൗത്യം
8500 വ്യക്തിഗത/സംഘ ഗുണഭോക്താക്കൾ
15
പഞ്ചായത്ത് രാജ് മന്ത്രാലയം
ശേഷി വികസനം-രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA)
FRA കൈകാര്യം ചെയ്യുന്ന എല്ലാ ഗ്രാമസഭകളും സബ് ഡിവിഷൻ, ജില്ലാ, സംസ്ഥാന തലത്തിലുള്ള ബന്ധപ്പെട്ട ഓഫീസർമാരും
16
വിനോദസഞ്ചാര മന്ത്രാലയം
ഗോത്രവർഗ ഹോം സ്റ്റേകൾ-സ്വദേശ് ദർശൻ
1000 ഗോത്ര ഹോം സ്റ്റേകൾ യൂണിറ്റിന് 5 ലക്ഷം രൂപ വരെ (പുതിയതു നിർമിക്കാൻ), 3 ലക്ഷം രൂപ വരെ (നവീകരണത്തിന്), ഗ്രാമ സമൂഹത്തിന്റെ ആവശ്യമനുസരിച്ച് 5 ലക്ഷം രൂപ.
17
ഗോത്രകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ആദി ആദർശ് ഗ്രാം യോജന (PMAAGY)
മറ്റ് ഇടപെടലുകൾ ഉൾപ്പെടുത്തി ഗോത്ര വികസനം / PMAAGY ലേക്ക് SCA യുടെ വ്യാപ്തി വർദ്ധിപ്പിക്കൽ #
100 ഗോത്ര വിവിധോദ്ദേശ്യ വിപണന കേന്ദ്രങ്ങൾ, ആശ്രമം സ്കൂളുകൾ, ഹോസ്റ്റലുകൾ, ഗവണ്മെന്റ്/സംസ്ഥാന ഗോത്ര റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അരിവാൾ കോശ രോഗ പ്രതിരോധ കേന്ദ്രം (SCD), കൗൺസിലിംഗ് പിന്തുണ, FRA & CFR മാനേജ്മെന്റ് ഇടപെടലുകൾക്കുള്ള പിന്തുണ, FRA സെൽ സ്ഥാപിക്കൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗോത്ര ജില്ലകൾക്ക് പ്രോത്സാഹനമായി പ്രോജക്ട് മാനേജ്‌മെന്റ് ഫണ്ടുകൾ.
ഗോത്ര മേഖലകളുടെ പ്രത്യേക ആവശ്യങ്ങളും ആവശ്യകതകളും അടിസ്ഥാനമാക്കിയും സംസ്ഥാനങ്ങളുമായും മറ്റ് പങ്കാളികളുമായും ചർച്ച ചെയ്ത ശേഷം, ഗോത്രവർഗക്കാർക്കും വനവാസി സമൂഹങ്ങൾക്കും ഇടയിൽ ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം സൃഷ്ടിക്കുന്നതിനുമായി അഭിയാൻ ചില നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഗോത്ര ഹോം സ്റ്റേ: ഗോത്ര മേഖലകളിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഗോത്ര സമൂഹത്തിന് ബദൽ ഉപജീവനമാർഗം പ്രദാനം ചെയ്യുന്നതിനുമായി വിനോദസഞ്ചാര മന്ത്രാലയം മുഖേന സ്വദേശ് ദർശന്റെ കീഴിൽ 1000 ഹോം സ്റ്റേകൾ പ്രോത്സാഹിപ്പിക്കും. വിനോദസഞ്ചാര സാധ്യതയുള്ള ഗ്രാമങ്ങളിൽ, ഗോത്ര കുടുംബങ്ങൾക്കും ഗ്രാമത്തിനും ഒരു ഗ്രാമത്തിൽ 5-10 ഹോംസ്റ്റേകൾ നിർമിക്കുന്നതിന് ധനസഹായം നൽകും. ഓരോ വീടിനും രണ്ട് പുതിയ മുറികൾ നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും നിലവിലുള്ള മുറികൾ പുതുക്കിപ്പണിയുന്നതിന് 3 ലക്ഷം രൂപയും ഗ്രാമസമുദായ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപയും അർഹതയുണ്ട്.
സുസ്ഥിര ഉപജീവന വനാവകാശ ഉടമകൾ (FRA): വനമേഖലയിൽ താമസിക്കുന്ന 22 ലക്ഷം FRA പട്ടയ ഉടമകളിൽ ദൗത്യം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഗോത്രകാര്യ മന്ത്രാലയം, കൃഷി, കർഷക ക്ഷേമ മന്ത്രാലയം (MoAFW), മൃഗസംരക്ഷണ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, പഞ്ചായത്ത് രാജ് മന്ത്രാലയം എന്നിവയുടെ ഏകോപനത്തിൽ വിവിധ പദ്ധതികളുടെ പ്രയോജനങ്ങൾ സംയോജിപ്പിച്ച് നൽകും. വനാവകാശങ്ങൾ അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കൽ, വനപരിപാലനത്തിനും സംരക്ഷണത്തിനും ഗോത്ര സമൂഹങ്ങളെ പ്രാപ്തരാക്കലും ശാക്തീകരണവും, ഗവണ്മെന്റ് പദ്ധതിയുടെ പിന്തുണയോടെ അവർക്ക് സുസ്ഥിരമായ ഉപജീവനമാർഗം പ്രദാനം ചെയ്യൽ എന്നിവയാണ് ഈ ഇടപെടലുകൾ ലക്ഷ്യമിടുന്നത്. തീർപ്പുകൽപ്പിക്കാത്ത എഫ്ആർഎ ക്ലെയിമുകൾ ത്വരിതപ്പെടുത്തുന്നതിനും ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിലുമുള്ള ബന്ധപ്പെട്ട എല്ലാവർക്കും ഓഫീസർമാർക്കും ഗോത്രകാര്യ മന്ത്രാലയവും പഞ്ചായത്തി രാജ് മന്ത്രാലയവും പരിശീലനം നൽകുന്നതിനും അഭിയാൻ സഹായമേകും.
ഗവണ്മെന്റ് റെസിഡൻഷ്യൽ സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: ഗോത്ര റെസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും വിദൂര ഗോത്ര മേഖലകളെ ലക്ഷ്യമിടുകയും പ്രാദേശിക വിദ്യാഭ്യാസ വിഭവങ്ങൾ വികസിപ്പിക്കാനും പ്രവേശനവും നിലനിർത്തലും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പിഎം-ശ്രീ സ്‌കൂളുകളുടെ മാതൃകയിൽ ആശ്രമം സ്കൂളുകൾ/ഹോസ്റ്റലുകൾ/ഗോത്ര സ്‌കൂളുകൾ/ഗവണ്മെന്റ് റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് അഭിയാൻ ലക്ഷ്യമിടുന്നത്.
അരിവാൾ കോശ രോഗനിർണയത്തിനുള്ള വിപുലമായ സൗകര്യങ്ങൾ: ജനനത്തിനു മുമ്പുള്ള രോഗനിർണയത്തിന് പ്രത്യേക ഊന്നൽ നൽകി, താങ്ങാനാവുന്നതും പ്രാപ്യമാകുന്നതുമായ രോഗനിർണയ, എസ്‌സിഡി പരിപാലന സൗകര്യങ്ങൾ നൽകുന്നതിനും എസ്‌സിഡി ഉപയോഗിച്ച് ഭാവിയിലെ ജനനങ്ങൾ തടയുന്നതിലൂടെ രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനും, അരിവാൾ രോഗം വ്യാപകമായതും ഈ നടപടിക്രമങ്ങൾ നടത്തുന്നതിനുള്ള വൈദഗ്ധ്യം ലഭ്യമാകുന്നതുമായ സംസ്ഥാനങ്ങളിലെ എയിംസിലും പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കാര്യക്ഷമതാ കേന്ദ്രങ്ങൾ (COC) സ്ഥാപിക്കും. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രസവത്തിനു മുമ്പുള്ള രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ, ഗവേഷണ ശേഷി എന്നിവ ഒരു കേന്ദ്രത്തിന് ആറു കോടിരൂപ എന്ന നിരക്കിൽ ചെലവിട്ട് ഓരോ കാര്യക്ഷമതാ കേന്ദ്രത്തിലും സജ്ജീകരിച്ചിരിക്കും.
ഗോത്രകാര്യ വിവിധോദ്ദേശ്യ വിപണനകേന്ദ്രം: ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ ഫലപ്രദമായ വിപണനത്തിനും വിപണന അടിസ്ഥാന സൗകര്യങ്ങൾ, അവബോധം, ബ്രാൻഡിംഗ്, പാക്കേജിംഗ്, ഗതാഗത സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ഗോത്ര ഉൽപ്പാദകർക്ക് ഉൽപ്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും 100 ടി.എം.എം.സി.കൾ സ്ഥാപിക്കും. ഗോത്ര ഉൽപന്നങ്ങൾ/ഉൽപ്പന്നങ്ങൾ ശരിയായ വിലയ്ക്ക് ഗോത്രവർഗക്കാരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഇതു സഹായിക്കും. കൂടാതെ, ഈ ടിഎംഎംസിയെ സംയോജിത- മൂല്യവർധിത പ്ലാറ്റ്‌ഫോമായി രൂപകല്പന ചെയ്യുന്നത് വിളവെടുപ്പിന് ശേഷവും ഉൽപ്പാദനത്തിനു ശേഷവുമുള്ള നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഉൽപ്പന്ന മൂല്യം നിലനിർത്തുന്നതിനും സഹായിക്കും.
പ്രത്യേക കരുതൽ വേണ്ട ഗോത്രജനവിഭാഗത്തിനു (പിവിടിജി) വേണ്ടി 2023 നവംബർ 15 ന് ജൻജാതീയ ഗൗരവ് ദിവസിൽ 24,104 കോടി രൂപ ബജറ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാൻമന്ത്രി ജൻജാതീയ ആദിവാസി ന്യായ മഹാ അഭിയാന്റെ (PM-JANMAN) പഠനത്തെയും വിജയത്തെയും അടിസ്ഥാനമാക്കിയാണ് അഭിയാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
സഹകരണ ഫെഡറലിസത്തിന്റെയും, ഒത്തുചേരലിലൂടെയും വ്യാപനത്തിലൂടെയും ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തിന്റെയും സവിശേഷ ഉദാഹരണമാണ് പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാം.