ഇനി ഏതു സമയത്തും എത്ര വലിയ തുകയും കൈമാറാം...
- Posted on December 11, 2020
- News
- By Naziya K N
- 75 Views
നിലവിൽ രാവിലെ 7മണി മുതൽ വൈകീട്ട് 6മണി വരെയാണ് RDGS ഉപയോഗിക്കാൻ കഴിയുന്നത്

വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്താൻ മുഖ്യമായി ആശ്രയിക്കുന്നത് റിയൽ ടൈം ഗ്ലോസ് സെറ്റിൽമെന്റ്(RDGS) സംവിധാനമാണ്.ഡിസംബർ 14മുതൽ ഈ സംവിധാനം എല്ലാ സമയവും ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.നിലവിൽ രാവിലെ 7മണി മുതൽ വൈകീട്ട് 6മണി വരെയാണ് RDGS ഉപയോഗിക്കാൻ കഴിയുന്നത്.എന്നാൽ ഇത് 24മണിക്കൂർ ആകുമെന്ന് കഴിഞ്ഞ ദിവസം വായ്പ നയ പ്രഗ്യാപനത്തിനിടയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവിൽ വലിയ തുകയുടെ സാമ്പത്തിക ഇടപാട് നടത്താനായി ഉപയോഗിക്കുന്ന മറ്റൊരു സംവിധാനമായ നെഫ്റ്റ് 2019 ൽ 24മണിക്കൂറും ലഭ്യമാകുന്ന സംവിധാനമായി പരിഷ്‌കരിച്ചിരുന്നു . ഇതുപോലെ RDGS ഉം മാറുന്നത്തോടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ സാധിക്കും.