ബഹുഭാഷാ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തിരാജ് മന്ത്രാലയം 'ഭാഷിണി'യുമായി ധാരണാപത്രം ഒപ്പിടും.
- Posted on June 19, 2025
- News
- By Goutham prakash
- 480 Views

സി.ഡി. സുനീഷ്
പഞ്ചായത്തിരാജ് ഭരണസംവിധാനത്തിൽ കൂടുതൽ ഉൾപ്പെടുത്തലും മെച്ചപ്പെട്ട പ്രവേശനവും ഉറപ്പാക്കുന്നതിന് വേണ്ടി അത്യാധുനിക എ ഐ അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനായി, കേന്ദ്രഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ദേശീയ ഭാഷാ വിവർത്തന മിഷനായ ഭാഷിണിയുമായി കേന്ദ്രപഞ്ചായത്തിരാജ് മന്ത്രാലയം (MoPRl ധാരണാപത്രം (MoU) ഒപ്പ് വെയ്ക്കും. 2025 ജൂൺ 19 ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യ അനക്സിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര പഞ്ചായത്തിരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ പങ്കെടുക്കും. പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
നൂതന വിവർത്തന സാങ്കേതികവിദ്യ അധിഷ്ഠിതമായി വിവിധ ഭാഷകളിലൂടെ പഞ്ചായത്തിരാജ് സംരംഭങ്ങൾ, പരിപാടികൾ, സംഭാഷണങ്ങൾ, തത്സമയ പരിപാടികൾ എന്നിവയിൽ വിപുലമായ പൊതുജനപങ്കാളിത്തം സാധ്യമാക്കുന്നതിനും, പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ബോധവത്കരണ പരിപാടികളിലും ബഹുഭാഷാ ലഭ്യത വികസിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ സഹകരണമാണ് ഈ സംരംഭം. മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമുകളെ സുഗമമായി ബഹുഭാഷാവൽക്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. അത് വഴി ഗ്രാമീണ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ഉദ്യോഗസ്ഥർ , പൗരന്മാർ എന്നിവർക്ക് അവരുടെ മാതൃഭാഷയിൽ തന്നെ ആസൂത്രണ, ഭരണ സംവിധാനങ്ങളിലേക്ക് പ്രവേശന ക്ഷമത ലഭിക്കുന്നു.ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതോടെ, പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ പ്രധാന പോർട്ടലുകളിലും പ്ലാറ്റ്‌ഫോമുകളിലും വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകും.AI- അധിഷ്ഠിത പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും താഴെത്തട്ടിൽ പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. പരിപാടിയുടെ ഭാഗമായി, ഇ ഗ്രാം സ്വരാജുമായി ഭാഷിണിയുടെ സംയോജനം പ്രദർശിപ്പിക്കുന്ന പ്രത്യേകം ഡിജിറ്റൽ വീഡിയോയും പുറത്തിറക്കും