സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

 സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ ഓഫീസ് തിരുവനനന്തപുരം നഗരസഭാ കെട്ടിടസമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ ഓഫീസ് തിരുവനനന്തപുരം നഗരസഭാ കെട്ടിടസമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർവ്വഹിച്ചു. കമ്മീഷൻ അംഗങ്ങളായ ഐടി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു. ഖേൽക്കർ, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്.ജോസ്നമോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം- 695033. ഫോൺ: 0471- 2335030, ഇ-മെയിൽ : sdc.kerala@gmail.com, വെബ്‌സൈറ്റ്: https://www.delimitation.lsgkerala.gov.in .


Author
Citizen Journalist

Goutham Krishna

No description...

You May Also Like